/sathyam/media/media_files/2026/02/02/9dad7a61-eabd-4e97-9d23-35ce673f464c-2026-02-02-14-10-09.jpg)
ഈരാറ്റുപേട്ട: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം ഈരാറ്റുപേട്ടയിൽ സമാപിച്ചു . രണ്ടാം ദിവസമായ ഞായറാഴ്ച ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ. എം കെ ബിജുവിൻ്റെ നേതൃത്വത്തിലുള്ള പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൻ മേൽ ചർച്ചകൾക്ക് മറുപടി ജില്ലാ സെക്രട്ടറി വിഷ്ണു ശശിധരനും, ട്രഷറർ ആർ രാജേഷ് കുമാറും , സംസ്ഥാന നിർവാഹക സമിതി അംഗം ജോജി കൂട്ടുമ്മേല്ലും നടത്തി. സംഘടനാ രേഖ സംസ്ഥാന നിർവാഹക സമിതിയംഗം ഡോ. വി.എൻ ജയചന്ദ്രൻ അവതരിപ്പിച്ചു. വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പരിഷത്ത് അംഗങ്ങളെ ഡോ വി.എൻ ജയചന്ദ്രൻ, സംസ്ഥാന സെക്രട്ടറി പി.അരവിന്ദാക്ഷൻ എന്നിവർ ആദരിച്ചു.
ജില്ലയുടെ ഭാവി പ്രവർത്തനരേഖ ജോജി കൂട്ടുമ്മേൽ അവതരിപ്പിച്ചതിനെ തുടർന്ന് ഗ്രൂപ്പു ചർച്ചകൾ നടന്നു. നാല് പ്രമേയങ്ങൾ സമ്മേളനം പാസാക്കി. പുതിയ ഭാരവാഹികളായി ഡോ.എം കെ ബിജു (പ്രസിഡൻ്റ്) ഡോ. അർച്ചന, എം എസ് രാജേഷ് (വൈസ് പ്രസിഡൻ്റ്മാർ) വിഷ്ണു ശശിധരൻ (സെക്രട്ടറി), എസ് ഡി പ്രേംജി ,ആർ സരിത (ജോയിൻറ് സെക്രട്ടറിമാർ), ആർ രാജേഷ് കുമാർ (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us