/sathyam/media/media_files/2026/02/18/soil-mafia-2026-02-18-18-13-37.jpg)
കിളിമാനൂർ : മണ്ണെടുക്കേണ്ട പുരയിടത്തിൻ്റെ പാസ്സ് ഉപയോഗിച്ച് മറ്റൊരു വസ്തുവിൽ നിന്നും മണ്ണ് ഇടിച്ചു കടത്തി എന്ന വിവരമാണ് കിളിമാനൂരിൽ മണ്ണ് മാഫിയയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്.ഈ പാസ്സ് ഉപയോഗിച്ചുകൊണ്ടാണ് തൊട്ട് അപ്പുറത്തെ വസ്തുവിൽ നിന്നും
പഞ്ചായത്തിനെയും പോലീസിനെയും ജിയോളജിയേയും കബളിപ്പിച്ച് അനധികൃത മണ്ണ് കൊള്ള നടത്തിയത്.
പ്രിയേഷ് ജെ.പി. ഐശ്വര്യ ഭവൻ , കുന്നുമ്മൽ എന്ന മേൽവിലാസത്തിൽ നൽകിയ ഈ മൂവ്മെന്റ് പാസ് മറ്റൊരു കക്ഷിക്ക് മറിച്ചു കൊടുക്കുകയായിരുന്നു. ഇയ്യാൾ മുൻ പഞ്ചായത്ത് പ്രസിഡൻ്റും സി പി എം നേതാവുമായ എൻ. സലിലിൻ്റെ ബന്ധുവാണെന്നും സി പി എം ഇയ്യാൾക്കായി നിലകൊള്ളുകയാണെന്നുമുള്ള ആക്ഷേപം ഉയർന്നിട്ടുണ്ട്.നിലവിൽ മണ്ണടിച്ച ഒരു ഹിറ്റാച്ചിയും ടിപ്പറും പോലീസ് കസ്റ്റഡിയിലാണ്. അനധികൃതമായി മണ്ണിടിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.
സി.പി.എം നേതൃത്വവും മണ്ണ് മാഫിയയും പഞ്ചായത്തും ചേർന്ന് ഈ കേസ് ഒത്തുതീർക്കാനുള്ള ശ്രമം നടത്തുന്നുണ്ട് എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട് . നേരത്തെ സി.പി.എം നേതാവും പഴയ കുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന സലിലും ചേർന്ന് മണ്ണ് മാഫിയയിൽ നിന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്തുവന്നിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പുറത്ത് വന്ന ഫോൺ സംഭാഷണത്തിൽ സി. പി എം കാര്യമായ നടപടി എടുത്തില്ല എന്ന വിമർശനവും ഉയർന്നിരുന്നു.ഈ സംഘം തന്നെയാണ് ഇപ്പോഴത്തെ മണ്ണ് കടത്തിനും പിന്നിലുള്ളത് എന്ന ആരോപണം ബി ജെ പി ഉയർത്തുന്നു. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ മണ്ണ് മാഫിയയെ നിലയ്ക്ക് നിർത്തണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി സിവിൽ സ്റ്റേഷനിലേക്കും ഡിവൈഎസ്പി ഓഫീസിലേക്കും മാർച്ച് നടത്തിയിരുന്നു. ഉദ്യോഗസ്ഥരും ജന പ്രതിനിധികളും മണ്ണ് മാഫിയയെ സംരക്ഷിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്നാണ് ബി ജെ പി യുടെ ആവശ്യം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us