കോട്ടക്കൽ : രാജ്യത്ത് സംഘപരിവാർ ഭീകരരുടെ നേതൃത്വത്തിൽ നടക്കുന്ന മുസ്‌ലിം കൊലപാതകങ്ങളെ രാഷ്ട്രീയമായി നേരിടുമെന്നും തെരുവിൽ അവരുടെ നീതിക്ക് വേണ്ടി ശബ്ദിക്കുമെന്നും സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് പ്രസ്താവിച്ചു. ബജ്‌റംദൾ , ബിജെപി പ്രവർത്തകർ ചേർന്ന് ആൾക്കൂട്ട കൊലപാതകത്തിന് വിധ്വേയമാക്കിയ പറപ്പൂർ സ്വദേശിയായ അഷ്‌റഫ് എന്ന മുസ്‌ലിം യുവാവിൻ്റെ കുടുംബത്തിന് നീതി ഉറപ്പാകണമെന്നും മാന്യമായ നഷ്ട പരിഹാരം നൽകണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉൽഘാടനം നിർവഹിച്ച പൊതുയോഗത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, എസ് ഐ ഒ ദേശീയ സമിതി അംഗം വാഹിദ് ചുള്ളിപ്പാറ, സാമൂഹ്യപ്രവർത്തകൻ അഡ്വ. അനൂപ് വി ആർ, മറുവാക്ക് എഡിറ്റർ അംബിക,വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, ആക്ഷൻ കമ്മിറ്റി ചെയർമാൻ നാസർ പറപ്പൂർ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സാബിക് വെട്ടം എന്നിവർ സംസാരിച്ചു.