Advertisment

സോളിഡാരിറ്റി യുത്ത് മൂവ്മെൻ്റ് പാലക്കാട് ജില്ലാ ഭാരവാഹികളെ തെരെഞ്ഞെടുത്തു

New Update
solidariry palakkad

പാലക്കാട് : സോളിഡാരിറ്റി യുത്ത് മൂവ്മെൻ്റ് പാലക്കാട് ജില്ലാ ഭാരവാഹികളെ തെരെഞ്ഞെടുത്തു. 2025-26 പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെയാണ് തെരെഞ്ഞെടുത്തത്. ജില്ലാ പ്രസിഡൻ്റായി മുഹമ്മദ് മുഹ്സിൻ തൃത്താല , ജനറൽ സെക്രട്ടറിയായി റഫീഖ് പുതുപ്പള്ളിത്തെരുവ് എന്നിവരെ തെരെഞ്ഞെടുത്തു.  

Advertisment

 ജില്ലാ സെക്രട്ടറിമാരായി സാദിഖ് വി.എം, ഡോ സഫീർ ആലത്തൂർ, റഹീം മണ്ണാർക്കാട് , ജാബിർ വടക്കഞ്ചേരി, മുഫ് ലിഹ് ഒറ്റപ്പാലം, അനീസ് തിരുവിഴാംകുന്ന് എന്നിവരെയും തെരഞ്ഞെടുത്തു.

 പത്തിരിപ്പാല മൗണ്ട് സീന സ്ക്കുളിൽ വെച്ച് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിന് സോളിഡാരിറ്റി യുത്ത് മുവ്മെൻ്റ് സംസ്ഥാന സമിതിയംഗങ്ങളായ മുജീബ് റഹ്മാൻ, സാബിഖ് വെട്ടം എന്നിവർ നേത്യം നൽകി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് ബുശൈറുദ്ധീൻ ശർഖി നേതൃ പ്രഖ്യാപനം നിർവഹിച്ചു.

Advertisment