ഉഴവൂരിൽ മയക്കുമരുന്നിനും രാസലഹരിക്കും എതിരായി സൗപർണിക വയോജന കൂട്ടായ്മയുടെ നേതൃത്വത്തിൽ റാലി നടത്തി

New Update
sauparnika vayojana koottayima

കോട്ടയം: ഉഴവൂരിൽ മയക്കുമരുന്നിനും രാസലഹരിക്കും എതിരായി സൗപർണിക  വയോജന കൂട്ടായ്മയുടെ നേതൃത്വത്തിൽ റാലി നടത്തി. കോട്ടയം എഡിഎം  എസ് ശ്രീജിത്ത് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഫാദർ അലക്സ് ആക്കപ്പറമ്പിൽ ആശംസകൾ നേർന്നു.   സൗപർണികയുടെ രക്ഷാധികാരി ഡോക്ടർ തോട്ടം ശിവകരൻ നമ്പൂതിരി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

Advertisment

തുടർന്ന് സംസ്ഥാന ഗവൺമെന്റിനും കോട്ടയം കളക്ടർക്കും ഉഴവൂർ പഞ്ചായത്ത് ഭരണസമിതിക്കും നൽകുന്നതിനായി സൗപർണിക അംഗങ്ങൾ ശേഖരിച്ച ആയിരത്തോളം അംഗങ്ങൾ ഒപ്പിട്ട നിവേദനം പഞ്ചായത്ത് പ്രസിഡണ്ട്  തങ്കച്ചൻ കുടിലിൽ ഏറ്റുവാങ്ങി . സൗപർണിക പ്രസിഡണ്ട് ഡോക്ടർ ഫ്രാൻസിസ് സിറിയക്, സെക്രട്ടറി കെ യു  എബ്രാഹാം തുടങ്ങിയവർ പ്രസംഗിച്ചു .


റാലിക്ക് ഡോക്ടർ തോട്ടം ശിവകരൻ നമ്പൂതിരി, ഡോക്ടർ സൈമൺ ജോസഫ് ,പ്രൊഫസർ സ്റ്റീഫൻ ജോസഫ്, ഡോക്ടർ ഷൈനി സ്റ്റീഫൻ ,അഡ്വ. സാബു സ്റ്റീഫൻ, മാനുവൽ എബ്രഹാം, ആനന്ദക്കുട്ടിയമ്മ എന്നിവർ നേതൃത്വം നൽകി.

Advertisment