ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇ കാണിക്ക

New Update
e kanikka aramulanpardhasarathi
ആറന്മുള : സൗത്ത് ഇന്ത്യൻ ബാങ്ക് നൽകുന്ന സമ്പൂർണ്ണ ഡിജിറ്റൽ സൊല്യൂഷൻസിന്റെ ഭാഗം ആയ ഇ -കാണിക്കയും കോൺടാക്‌ട്ലെസ്സ്   ക്യൂ ആർ ഡൊണേഷൻ കളക്ഷൻ  സൊല്യൂഷൻസും ആറന്മുള, പള്ളിയോട സേവ സംഘത്തിന് കൈമാറി. പള്ളിയോട സേവ സംഘത്തിന്റെ  പണമിടപാടുകൾ സംബന്ധിച്ച എല്ലാ കാര്യങ്ങളും  ഡിജിറ്റൽവൽക്കരിക്കുക എന്ന ഉദ്ദേശത്തോടെ നൽകുന്ന സേവനമാണിത്.
Advertisment
ചരിത്ര പ്രശസ്തമായ ആറന്മുള വള്ളസദ്യയുടെ ഓൺലൈൻ ബുക്കിംഗും പണമടക്കാനുള്ള സൗകര്യവും ഇപ്പോൾ ഭക്തർക്ക് ലഭ്യമാണ്. അതിനൊപ്പം ആറന്മുള ക്ഷേത്ര പരിസരത്ത് പള്ളിയോട സേവസംഘം ഓഫീസിനോട് ചേർന്നു ഭക്തജനങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ബയോടോയ്ലറ്റുകൾ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സി എസ് ആർ  പദ്ധതികളുടെ ഭാഗമായി നിർമ്മിച്ചു നൽകിയിട്ടുണ്ട്. 
അന്നദാനത്തിനുള്ള  സംഭാവന സമർപ്പിക്കുന്നവരുടെ പേരുവിവരങ്ങളും തുകയും മറ്റും കൃത്യമായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓൺലൈൻ പോർട്ടലിൽ   രേഖപ്പെടുത്തി പണം അടക്കാനും  ഇപ്പോൾ എളുപ്പത്തിൽ സാധിക്കും.  
എല്ലാ യുപിഐ പണമിടപാടുകളും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാനും ക്യു ആർ  കോഡ് സ്കാൻ ചെയ്തു പണം അടക്കാനും സാധിക്കും. എസ് ഐ ബി  ഡിജിറ്റൽ സൊല്യൂഷൻസ് വഴി തിരക്ക് കുറക്കാനും ഭക്തർക്ക് ബുദ്ധിമുട്ട് ഇല്ലാതെ അവരുടെ കാര്യങ്ങൾ നടത്താനും ഡിജിറ്റൽ സേവനങ്ങൾ കൊണ്ട് സാധിക്കും. 
പത്തനംതിട്ട ജില്ല ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി, പള്ളിയോട സേവ സംഘം പ്രസിഡന്റ്  സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, സൗത്ത് ഇന്ത്യൻ ബാങ്ക് ജോയിന്റ് ജനറൽ മാനേജർ മധു എം, തിരുവല്ല റീജയണൽ മേധാവി  രമ്യ കൃഷ്ണ, ബ്രാഞ്ച് മാനേജർ  വിപിൻ ജോസഫ്, ക്ലസ്റ്റർ ഹെഡ് അജീഷ് കെ ചന്ദ്രൻ, റീജിയണൽ ബിസിനസ്സ് മാനേജർ വിശ്വരാജ് വി , ഡിജിറ്റൽ ബാങ്കിംഗ് എ ജി എം ശ്രീജിത്ത്‌ എസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 
ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളുടെ ഉത്ഘാടനം നിർവ്വഹിച്ചു. ബാങ്കിന്റെ സിഎസ്ആർ  പദ്ധതികളുടെ ഭാഗമായി ബയോ ടോയ്ലറ്റുകൾ നിർമ്മിക്കാൻ ആവശ്യമായ തുക ബാങ്കിന്റെ ജോയിന്റ് ജനറൽ മാനേജർ  മധു എം പള്ളിയോട സേവ സംഘം അധ്യക്ഷൻ  സാംബദേവൻ കെ വി ക്ക് കൈമാറി.
Advertisment