New Update
/sathyam/media/media_files/2025/08/03/untitled-2-2025-08-03-22-19-20.jpg)
മലമ്പുഴ: പതിനഞ്ചാമത് സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് ദിനാചരണത്തിൻ്റെ ഭാഗമായി ആശ്രമ ഹൈസ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിലെ സീനിയർ സൂപ്രണ്ട് രാജലക്ഷ്മി എസ്.പി.സി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞ യെടുത്തു.
Advertisment
മലമ്പുഴ സ്റ്റേഷനിലെ ജനമൈത്രി പോലീസ് ഓഫീസർമാരായ രമേശ്, ദിലീപ് വിദ്യാർത്ഥികളുമായി സംവദിച്ചു. തുടർന്ന്സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രവീൺ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസുകൾ നൽകി. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ മലമ്പുഴ പോലീസ് സ്റ്റേഷൻ സന്ദർശിക്കുകയുംപോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുകയും ചെയ്തു.
ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ നടന്ന ഈ പരിപാടി വിദ്യാർത്ഥികളിൽ നിയമാനുസൃതവും സംസ്കാരീകവുമായ സാമൂഹിക അവബോധവും വളർത്തുന്നതിനുള്ള മികച്ചൊരു വേദിയായി.