മാർപാപ്പായ്ക്കായി കുറവിലങ്ങാട് പള്ളിയിൽ പ്രത്യേക പ്രാർത്ഥന

New Update
pope francis33

കുറവിലങ്ങാട്: കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പായ്ക്കായി മേജർ ആർക്കിഎപ്പിസ്‌കോപ്പൽ തീർത്ഥാടന ദേവാലയത്തിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷ നടത്തും.

Advertisment

പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിർദ്ദേശപ്രകാരം ശനിയാഴ്ച (26) വൈകുന്നേരം അഞ്ചിനാണ് വിശുദ്ധ കുർബാനയർപ്പണവും പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും നടത്തുന്നത്. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി മുഖ്യകാർമികത്വം വഹിക്കും. 


സീറോ മലബാർ സഭയുടെ ആദ്യമേജർ ആർക്കിഎപ്പിസ്‌കോപ്പൽ തീർത്ഥാടന ദേവാലയം, ദൈവമാതാവിന്റെ ലോകചരിത്രത്തിലെതന്നെ ആദ്യ മരിയൻ പ്രത്യക്ഷീകരണ ഭൂമി, ആഗോള മരിയൻ തീർത്ഥാടന കേന്ദ്രം എന്നിങ്ങനെ ശ്രദ്ധേയമായ കുറവിലങ്ങാട് മാർപാപ്പായ്ക്കായി നടത്തുന്ന പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളിൽ ആയിരങ്ങൾ പങ്കെടുക്കും.

 വിശുദ്ധ കുർബാനയെതുടർന്ന് ഫ്രാൻസിസ് പാപ്പാ ഏറ്റവും മധ്യസ്ഥത തേടിയിരുന്ന ദൈവമാതാവിന്റെ മധ്യസ്ഥം യാചിച്ച് ജപമാല മെഴുകുതിരി പ്രദക്ഷിണവും നടത്തും.

Advertisment