/sathyam/media/media_files/2025/03/02/o3zjHNMw6G2ELZHsp9wm.jpg)
ശിവഗിരി: ശ്രീനാരായണഗുരുദേവ ദര്‍ശനത്തിന് പകരം മറ്റൊരു ദര്‍ശനം ഉയര്‍ത്തിക്കാട്ടാനില്ലെന്ന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ അഭിപ്രായപ്പെട്ടു.
സമൂഹ ജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലയ്ക്കും നേര്‍വഴി കാട്ടുന്നതാണ് ഗുരുദേവദര്‍ശനം. വരും ലോകം എത്തി നില്‍ക്കുക പകരം വയ്ക്കാന്‍ ഇല്ലാത്ത ഈ ദര്‍ശനത്തില്‍ ആകുമെന്നും സ്വാമി പറഞ്ഞു.
ശിവഗിരിയില്‍ ഗുരുധര്‍മ്മ പ്രചരണ സഭയുടെ നേതൃത്വത്തില്‍ നടന്ന ധര്‍മ്മ പ്രചാരക പരിശീലന ക്ലാസില്‍ ഗുരുദേവന്‍റെ അപൂര്‍വത എന്ന വിഷയം അവതരിപ്പിച്ച് ക്ലാസ് നയിക്കുകയായിരുന്നു സ്വാമി.
സഭാ രജിസ്ട്രാര്‍ കെ. റ്റി.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, പ്രൊഫ. സനല്‍കുമാര്‍, കുറിച്ചി സദന്‍, പുത്തൂര്‍ ശോഭനന്‍, ഈ.എം. സോമനാഥന്‍, ഡോ. പി. ചന്ദ്രമോഹന്‍ തുടങ്ങിയവരും ക്ലാസുകള്‍ നയിച്ചു.
റിപ്പോർട്ട് സജീവ് ഗോപാലൻ