/sathyam/media/media_files/2025/02/28/8OsAZDHpZoyw8TGIz4Eq.jpg)
ശിവഗിരി : ശ്രീനാരായണ ഗുരുദേവ ദര്‍ശനവും ചരിത്രവും വ്യാപകമായി പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി ഗുരുധര്‍മ്മ പ്രചരണ സഭ തുടക്കം കുറിക്കുന്ന പഠന ക്ലാസുകളുടെ ആദ്യ ബാച്ച് ശനിയാഴ്ച ശിവഗിരിയില്‍ ആരംഭിക്കും.
മാര്‍ച്ച് 1, 2, 3 തീയതികളിലായി നടക്കുന്ന ക്ലാസ്സുകളുടെ പ്രധാന പ്രമേയം പള്ളാത്തുരുത്തി എസ്.എന്‍.ഡി.പി യോഗ വാര്‍ഷികത്തില്‍ ഗുരുദേവന്‍ നല്‍കിയ സന്ദേശം ഒരു ജാതി, ഒരു മതം, മനുഷ്യന് എന്നതാകും. ഗുരുദേവന്‍റെ ജീവിതത്തിലെ മറ്റ് പ്രധാന പഠന വിഷയങ്ങള്‍ ആയിരിക്കും.
ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി മുഖ്യാചാര്യനും ജനറല്‍ സെക്രട്ടറി ശുഭാംഗാനനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി എന്നിവര്‍ ആചാര്യന്‍ മാരുമായിരിക്കും വിവിധ വിഷയങ്ങളില്‍ പ്രാപ്തരായവരാകും ഇതര ക്ലാസ്സുകള്‍ നയിക്കുക.
ആശ്രമോചിത അന്തരീക്ഷത്തില്‍ ശിവഗിരി മഠത്തില്‍ താമസിച്ച് ക്ലാസ്സില്‍ പങ്കെടുക്കേണ്ടവരെ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്ക് ആര്‍ക്കും പ്രഥമ ബാച്ചില്ർ അവസരം ലഭിക്കുന്നതല്ലെന്ന് ഗുരുധര്‍മ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി അറിയിച്ചു.
റിപ്പോർട്ട് സജീവ് ഗോപാലൻ