തൊടുപുഴ: ടി എം യു പി സ്കൂളിൽ വച്ച് ശ്രീലങ്കൻ സംസ്കാരം പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി ശ്രീലങ്കയിൽ നിന്ന് വന്ന കലാകാരന്മാർ തൊടുപുഴ ടി. എം. യു. പി സ്കൂളിൽ നൃത്ത വിരുന്ന് അവതരിപ്പിച്ചു. തൊടുപുഴ മർച്ചന്റ് അസോസിയേഷനും ശ്രീലങ്കൻ പ്രോഗ്രാമുകൾ ഇന്ത്യയിൽ പ്രചരിപ്പിക്കുന്ന സൈറക്സ് എഡ്യൂക്കേഷൻ മൂവാറ്റുപുഴയും തൊടുപുഴ മുനിസിപ്പൽ യു. പി. സ്കൂളും സംയുക്തമായാണ് പ്രോഗ്രാം നടത്തിയത്.
തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് രാജു തരണിയിൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി. സ്വപ്ന എം. ആർ സ്വാഗതമാശംസിച്ചു. സൈറസ് എജുക്കേഷൻ ഡയറക്ടർ അരുൺ രാധാകൃഷ്ണ, മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി നവാസ്, വൈസ് പ്രസിഡൻറ് ശിവദാസ് കെ പി സെക്രട്ടറി ലിജോൺസ് എന്നിവർ സംസാരിച്ചു.