/sathyam/media/media_files/2025/02/12/hABGYNIimOaXBuCOYvNO.jpg)
കടുത്തുരുത്തി; കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ വിന്‍സെന്റ് ഡീപോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍ദ്ധന കുടുംബത്തിന് വീടൊരുങ്ങി. വീടിന്റെ വെഞ്ചരിപ്പും താക്കോല്‍ദാനവും ഇന്ന് (വ്യാഴം) വൈകൂന്നേരം നാലിന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും.
ഹോം പാലാ പദ്ധതിയുടെ ഭാഗമായി വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റിയുടെ കടുത്തുരുത്തി യൂണിറ്റിന്റെ 75-ാം വാര്‍ഷികത്തോടുനുബന്ധിച്ചാണ് ഭവന നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു. വീട് നിര്‍മാണത്തിനാവിശ്യമായ സ്ഥലം നല്‍കിയത് യൂണിറ്റംഗമായ വെള്ളാശ്ശേരി പട്ടറക്കാല ജോയിയാണ്.
തന്റെ വീടിന് സമീപത്തെ നാല് സെന്റ് സ്ഥലം ജോയിയും കുടുംബവും ഭവന നിര്‍മാണത്തിനായി വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റിക്ക് സൗജന്യമായി വിട്ടു നല്‍കുകയായിരുന്നു. 14 അംഗങ്ങളുള്ള യൂണിറ്റംഗങ്ങളില്‍, ഒരാള്‍ കുറഞ്ഞത് 50,000 രൂപ വീതം നല്‍കിയാണ് ഭവനനിര്‍മാണം പൂര്‍ത്തിയാക്കിയത്.
രണ്ട് കിടപ്പ് മുറികളും ഹാളും അടുക്കളയും ബാത്ത് റൂമും സിറ്റൗട്ട് ഉള്‍പെടെ 650 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പൂര്‍ത്തിയാക്കിയ വീടിന് 10.50 ലക്ഷത്തോളം രൂപ ചിലവായതായി ഭവന നിര്‍മാണത്തിന് നേതൃത്വം നല്‍കിയ വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റി യൂണിറ്റ് പ്രസിഡന്‍് ജോര്‍ജ് പുളിക്കീല്‍, സെക്രട്ടറി ബാബു അന്നാശ്ശേരി എന്നിവര്‍ പറഞ്ഞു.
ടൈല്‍ പാകിയ ഏല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ഭവന നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റി കടുത്തുരുത്തി യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച നാലാമത്തെ ഭവനമാണ് ഇന്ന് വെഞ്ചരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us