സംസ്ഥാന ശാസ്ത്രമേളയിലും വിജയത്തിളക്കവുമായി സെന്റ് തോമസ് മരങ്ങാട്ടുപിള്ളി

New Update
9263656b-54e5-44a0-b84d-f9ee813582dd

മരങ്ങാട്ടുപിള്ളി : നവംബർ 7 മുതൽ 10 വരെ പാലക്കാട്ട്  ഭാരത് മാതാ എച്ച് എസ് എസിൽ നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ HS വിഭാഗത്തിൽ  മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂൾ രണ്ടാം സ്ഥാനത്ത് എത്തി. പങ്കെടുത്ത നാലു ഇനങ്ങളിൽ നിന്നുമായി 25 പോയിന്റ് തേടിയാണ്  സംസ്ഥാനതലത്തിൽ രണ്ടാമത് എത്തിയത്. ഒപ്പം ഇൻവെസ്റ്റിഗേറ്ററി പ്രൊജക്റ്റ് ഇനത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും നേടി.

Advertisment

തുടർച്ചയായി മൂന്നാം വർഷവും ഏതെങ്കിലും ഒരു മത്സര ഇനത്തിൽ  സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടുക എന്ന അപൂർവ്വ ബഹുമതിയും മരങ്ങാട്ടുപിള്ളി സെൻതോമസ് ഹൈസ്കൂൾ സ്വന്തമാക്കി.

 ഇൻവെസ്റ്റിഗേറ്ററി  പ്രോജക്ട് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജോയൽ ജോബി

സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ ജോബി ഇൻവെസ്റ്റിഗേറ്ററി  പ്രോജക്ട് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചെറുതേനീച്ചകളുടെ ആഹാരരീതിയിൽ വരുത്തുന്ന മാറ്റം തേനുൽപാദനത്തെ എങ്ങനെ ബാധിക്കും എന്ന് പഠനത്തിനാണ് ജോയൽ ജോബിക്ക്  ഒന്നാം സ്ഥാനം ലഭിച്ചത്. 2026 ജനുവരിയിൽ തെലുങ്കാനയിൽ നടക്കുന്ന സതേൺ ഇന്ത്യ സയൻസ് ഫെയറിൽ പങ്കെടുക്കാനുള്ള യോഗ്യതയും ജോയൽ ജോബിക്ക് ലഭിച്ചു.

76c8f621-d3d4-4247-b7af-abf5132876d4

ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് വിഭാഗത്തിൽ   ജോസ്ബിൻ ജോഷി


ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് വിഭാഗത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി  ജോസ്ബിൻ ജോഷി പുതുതലമുറയ്ക്ക് ഇണങ്ങും വിധം സംയോജിത കൃഷി ഇന്റർനെറ്റ് സഹായത്തോടെ ഓഫീസിൽ ഇരുന്ന് എങ്ങനെ ചെയ്യാം എന്ന മാതൃക  തയ്യാറാക്കി സംസ്ഥാനതലത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി. ശാസ്ത്രോത്സവത്തിൽ ഈ വർഷം പുതുതായി ഉൾപ്പെടുത്തി ഇനം ആയിരുന്നു ഇന്റർനെറ്റ് ഓഫ് തിങ്സ്.

cbf823e0-bb5b-4a73-9862-f4b8ff2a3dc7

വർക്കിംഗ് മോഡൽ വിഭാഗത്തിൽ   അൽവിന ജോമോനും  ഡെവീന സിബിയും 

വർക്കിംഗ് മോഡൽ വിഭാഗത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അൽവിന ജോമോൻ, ഡെവീന സിബി   എന്നിവരും നാലാം സ്ഥാനം കരസ്ഥമാക്കി. ഇവർ നിർമ്മിച്ച സൗരോർജ്ജം ഉപയോഗിച്ച് പാളങ്ങൾ ഇല്ലാതെ തോണുകളുടെ മാത്രം ഓടുന്ന ട്രെയിനിന്റെ മാതൃക എക്സിബിഷൻ സന്ദർശിക്കാൻ എത്തിയവരെ ഏറെ ആകർഷിച്ചിരുന്നു.  രണ്ടാം തവണയാണ് ഇരുവരും സംസ്ഥാനതലത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞവർഷം ജനുവരിയിൽ പോണ്ടിച്ചേരിയിൽ നടന്ന സതേൺ ഇന്ത്യാ സയൻസ് ഫെയർ ലും ഇവർ പങ്കെടുത്ത് വിജയം കൈവരിച്ചിരുന്നു.

1e79f34f-a239-49be-b564-b9b01fa68429

സയൻസ് ഇമ്പ്രവൈസ്ഡ് എക്സ്പിരിമെന്റ് വിഭാഗത്തിൽ    ഹന്ന എലിസബത്ത് റോജിയും അനുഷ സാജനും 


സയൻസ് ഇമ്പ്രവൈസ്ഡ് എക്സ്പിരിമെന്റ് വിഭാഗത്തിൽ   പത്താം ക്ലാസ് വിദ്യാർത്ഥിനികളായ ഹന്ന എലിസബത്ത് റോജിയും അനുഷ സാജൻ നും അവതരിപ്പിച്ച ഇലക്ട്രോമാഗ്നെറ്റിസ വുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും ഇരുവരെയും A ഗ്രേഡിന് അർഹരാക്കി.

caa05b3f-d79e-4521-97b0-95b66d974493


മൂന്ന് വർഷങ്ങളായി ഗണിതശാസ്ത്രമേളയിൽ നമ്പർ ചാർട്ട് വിഭാഗത്തിൽ അനഘ സന്തോഷ്

കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഗണിതശാസ്ത്രമേളയിൽ നമ്പർ ചാർട്ട് വിഭാഗത്തിൽ അനഘ സന്തോഷ്  സബ്ജില്ലാ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും ഒന്ന്, രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഗണിത ശാസ്ത്ര വിഭാഗത്തിലെ  പാസ്ക്കൽ ട്രയാങ്കിളുമായി ബന്ധപ്പെട്ടതായിരുന്നു അനഘ യുടെ നമ്പർ ചാർട്ട്.

ganithamkhghj

സയൻസ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ  അലീന മരിയ ബിൻസ്, എയ്ഞ്ചൽ റോബിൻ 


സയൻസ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ അലീന മരിയ ബിൻസ്, എയ്ഞ്ചൽ റോബിൻ എന്നിവർ തയ്യാറാക്കിയ ഇലക്ട്രിസിറ്റിയെ കുറിച്ചുള്ള സ്റ്റിൽ മോഡൽ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.

76e57d45-eee1-4b58-896c-ce671fc43133


റിസർച്ച് ടൈപ്പ് പ്രോജക്ട് വിഭാഗത്തിൽ  ദേവിക സുമേഷ്, എമിസ് മരിയാ അനീഷ്  

റിസർച്ച് ടൈപ്പ് പ്രോജക്ട് വിഭാഗത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ദേവിക സുമേഷ്, എമിസ് മരിയാ അനീഷ്     എന്നിവർ തയ്യാറാക്കിയ തേയില വെള്ളത്തിന്റെ  കളനാശക സ്വഭാവം  കാർഷിക മേഖലയിൽ എങ്ങനെ ഉപയോഗിക്കാം  എന്ന പ്രോജക്ടും ശ്രദ്ധേയമായിരുന്നു.

84fd282f-706a-4298-87fa-278e9ab579c5

2018 മുതൽ സംസ്ഥാനതലത്തിലും ദേശീയ തലത്തിലും ശാസ്ത്രരംഗത്ത് നിരവധി നേട്ടങ്ങൾ  സ്കൂളിലെ കുട്ടികൾ കൈവരിച്ചിരുന്നു. ശാസ്ത്ര മേഖലകളിൽ 15 കുട്ടികളെ ദേശീയതലത്തിലും  മുപ്പതോളം കുട്ടികളെ സംസ്ഥാനതലത്തിലും മത്സരിപ്പിച്ചു നേട്ടങ്ങൾ കൊയ്യുവാൻ  ഈ കാലഘട്ടങ്ങളിൽ സ്കൂളിന് സാധിച്ചു.

Advertisment