ഇ-മാലിന്യ ശേഖരണം സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിൻകരയിൽ മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

New Update
7023fa67-b2cb-41b6-820b-465abf4d0461

നെയ്യാറ്റിൻകര : ഇ-മാലിന്യ ശേഖരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി  നാരായണപുരം വാർഡിൽ അമരവിള റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രിഎം. ബി. രാജേഷ്  ഉദ്ഘാടനം ചെയ്തു.

Advertisment

2022 ലെ ഇ-മാലിന്യ സംസ്കരണ ചട്ടങ്ങൾ പ്രകാരം വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഉപേക്ഷിക്കപ്പെട്ട ഇ-മാലിന്യങ്ങൾ ഹരിതകർമ്മ സേന മുഖേന വാർഡ് തലത്തിൽ ശേഖരിച്ച് കേരളത്തെ സമ്പൂർണ്ണമായി ഇ-മാലിന്യ മുക്തമാക്കുന്ന ഈ സംരംഭത്തിൽ പൊതുജന ങ്ങളുടെ നിസ്സീമമായ പങ്കാളിത്തവും സഹകരണവും ഉണ്ടാകണമെന്ന് മന്ത്രി ഉദ്ഘാടന ചടങ്ങിൽ അഭ്യർത്ഥിച്ചു.

53ca56ee-2e42-468b-aa1d-0c8797828afb

എൽ.എസ്.ജി.ഡി സ്പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ ഐ.എ.എസ് ക്യാമ്പയിൻ വിശദീകരണവും സി.കെ.സി.എൽ. മാനേജിംഗ് ഡയറക്ടർ ജി.കെ.സുരേഷ് കുമാർ വിഷയാവതരണ പ്രഭാഷണവും നടത്തി.

നെയ്യാറ്റിൻകര എം.എൽ.എ കെ.ആൻസലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ ചെയർമാൻ പി.കെ.രാജമോഹനൻ സ്വാഗതം ആശംസിച്ചു.

അരുൺരാജ് പി.എൻ. (ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ) കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ രമേഷ്.ജി ,നഗരസഭ സെക്രട്ടറി സാനന്ദസിംഗ്. ബി, ക്ലീൻസിറ്റി മാനേജർ ബി.റ്റി.സുരേഷ്കുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

aa18c993-bc4d-41a3-825d-6633f2ad2e08

പ്രിയാ സുരേഷ് (നഗരസഭ വൈസ് ചെയർപേഴ്സൺ) കെ.കെ.ഷിബു (വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ) എൻ.കെ. അനിതകുമാരി (ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ)
ജെ.ജോസ് ഫ്രാങ്ക്ളിൻ (ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ) ആർ.അജിത(പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) ഡോ.എം.എ.സാദത്ത് (വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ) ഷിബുരാജ് കൃഷ്ണ.എം (ബിജെപി പാർലമെന്ററി പാർട്ടി ലീഡർ) കെ. സുരേഷ് വാർഡ് കൗൺസിലർ എന്നിവരോടൊപ്പം വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളായി റ്റി.ശ്രീകുമാർ, എം.സി. സെൽവരാജ്, തിരുപുറം ഗോപാലകൃഷ്ണൻ, കൊടങ്ങാവിള വിജയകുമാർ, ജി.എൻ. ശ്രീകുമാരൻ, വിനോദ്,
പുന്നയ്ക്കാട് തുളസി എന്നിവരും മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥരും ഹരിതകർമ്മസേനാ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

Advertisment