/sathyam/media/media_files/2025/12/05/special-school-kalalsavam-2025-12-05-18-34-14.jpg)
കോട്ടയം: 26-ാമത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ കാഴ്ചവെല്ലുവിളി നേരിടുന്ന കുട്ടികളുടെ വിഭാഗത്തില്‍ ഒളശ്ശ സര്‍ക്കാര്‍ ഹൈസ്‌കൂളിന് ചാമ്പ്യന്‍ഷിപ്പ്. മലപ്പുറം തിരൂരില്‍ നടന്ന പരിപാടിയില്‍ 98 പോയിന്റുകള്‍ നേടിയാണ് ഇത്തവണയും ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയത്.
യു.പി. വിഭാഗം ലളിതഗാനം, നാടോടിനൃത്തം, ഉപകരണസംഗീതം എന്നീ വിഭാഗങ്ങളില്‍ ദേവതീര്‍ത്ഥ രതീഷ്, പദ്യം ചൊല്ലല്‍, മാപ്പിളപ്പാട്ട് എന്നീ വിഭാഗങ്ങളില്‍ നിവേദിത അനീഷ്, കഥാകഥനത്തില്‍ അഭിദേവ്, മോണോ ആക്ടില്‍ നവനീത് എന്നിവര്‍ എ ഗ്രേഡ് നേടി. സംഘഗാനം, ദേശഭക്തിഗാനം എന്നിവയിലും സ്‌കൂളിന് എ ഗ്രേഡ് ഉണ്ട്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ലളിതഗാനം, ശാസ്ത്രീയസംഗീതം, മാപ്പിളപ്പാട്ട് എന്നീ വിഭാഗങ്ങളില്‍ എം.വി. വിസ്മയ, മലയാളം പ്രസംഗത്തില്‍ ദേവിക സുഭാഷ്, ഉപകരണസംഗീതത്തില്‍ ശ്രീജിത്ത് ശ്യാം, നാടോടിനൃത്തത്തില്‍ എം. ശരണ്‍, മോണോ ആക്ടില്‍ അന്ന മരിയ സോജന്‍, പദ്യം ചൊല്ലലില്‍ അഭിനവ് സിനു എന്നിവര്‍ എ ഗ്രേഡ് നേടി. സംഘഗാനം, ദേശഭക്തിഗാനം എന്നിവയിലും എ ഗ്രേഡ് ഉണ്ട്.
ഫോട്ടോ ക്യാപ്ഷന്‍: സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ചാമ്പ്യന്മാരായ ഒളശ്ശ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ ട്രോഫി ഏറ്റുവാങ്ങുന്നു
(കെ.ഐ.ഒ.പി.ആര്‍. 3180/2025)
സൈനിക ക്ഷേമവകുപ്പ് സായുധസേനാ പതാക ദിനാചരണവും പതാക വിതരണവും
കോട്ടയം: സൈനിക ക്ഷേമവകുപ്പ് 2025 ലെ സായുധസേനാ പതാക ദിനാചരണവും പതാക വിതരണവും നടത്തും. ഡിസംബര്‍ ആറിന് (ശനിയാഴ്ച)രാവിലെ 9.45ന് കളക്ടറേറ്റ് വളപ്പിലെ യുദ്ധസ്മാരകത്തില്‍ പുഷ്പചക്ര സമര്‍പ്പണവും തുടര്‍ന്ന് സായുധസേനാ പതാക ദിനാചരണ ചടങ്ങുകളും നടക്കും. പതാക വില്‍പനയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ നിര്‍വഹിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us