/sathyam/media/media_files/2025/06/12/xrT5AqgjPjwKPVE3RMlm.jpg)
ഇടുക്കി: വഴിത്തല-പുറപ്പുഴ ഗ്രാമപഞ്ചായത്ത് വഴിത്തല-പുറപ്പുഴ പിഡബ്ല്യുഡി റോഡിൽ
ജലജീവൻ മിഷന് വേണ്ടി പൈപ്പ് ഇടുന്നതിന് നിലവിലുള്ള റോഡ് വെട്ടി പൊളിച്ചിട്ട്
നാളിതുവരെ റീടാറിംഗ് നടത്തിയിട്ടില്ല. വാട്ടർ അതോറിറ്റി ഇതിനുളള തുക
പി.ഡബ്ല്യു.ഡി യില്‍ അടച്ചിട്ടുളളതാണ്.
വഴിത്തല ജംഗ്ഷന്‍ മുതല്‍ പുറപ്പുഴ വരെയുളള ഭാഗങ്ങളില്‍ മാസങ്ങളായി ഈ ഭാഗത്ത് റോഡിലെ വലിയ കുഴികളില്‍ ഇരു ചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി അപകടങ്ങള്‍ സ്ഥിരമായി ഉണ്ടാക്കുന്നുണ്ട്.
ആയതിനാല്‍ എത്രയും വേഗം അടിയന്തിരമായി റോഡ്
ഗതാഗതയോഗ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കണമെന്ന് പുറപ്പുഴ
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.കെ ഭാസ്ക്കരന്‍റെ നോതൃത്വത്തില്‍ ഭരണസമിതി
അംഗങ്ങള്‍ ആയ ജോർജ്ജ് മുല്ലക്കരി, ആൻസി ജോജോ, അച്ചാമ്മ ജോയി, രാജേശ്വരി
ഹരിധരന്‍ എന്നിവർ പി.ഡബ്ല്യു.ഡി അസിസ്റ്റന്‍റ് എന്‍ജിനീയർക്ക് നിവേദനം നല്‍കി.