തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും ഹണി ട്രാപ് മോഡൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം- തൊടുപുഴ മെർച്ചന്റ്സ് അസോസിയേഷൻ

New Update
raju tharani

തൊടുപുഴ: തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും ഹണി  ട്രാപ് മോഡൽ തട്ടിപ്പ് നടത്തുവാൻ ഒരുപറ്റം ആളുകൾ ഇറങ്ങിത്തിരിച്ചിട്ടുണ്ട്.കടയിൽ വന്ന സാധനങ്ങൾ വാങ്ങിച്ചിട്ട് തുകചോദിക്കുമ്പോൾ സ്ത്രീകളെ ഉപയോഗിച്ച്ഭീഷണിപ്പെടുത്തുകയും  മറ്റുമാണ് ഇക്കൂട്ടർ നടത്തിവരുന്നത്.ഇതിൽ ചില രാഷ്ട്രീയക്കാരുടെ പിൻബലമുണ്ട്.ഇങ്ങനെയുള്ള തട്ടിപ്പിൽ നിന്ന് വ്യാപാരികൾ ശ്രദ്ധിക്കണമെന്ന് പ്രസിഡന്റ് രാജു തരണിയിൽ പറഞ്ഞു.

Advertisment

കഴിഞ്ഞ ദിവസം തൊടുപുഴയിലെ ഒരു സ്വർണ കടയിൽ ഇതുപോലെയുള്ള സംഭവം ഉണ്ടായി.ഇങ്ങനെയുള്ള കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ന്ചേർന്ന തൊടുപുഴ മെർച്ചന്റ്സ് അസോസിയേഷൻ സെക്രെട്ടറിയേറ്റ് യോഗം പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു.ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള മുഖ്യമന്ത്രിക്കും ഇടുക്കി എസ്പിക്കും പരാതി നൽകുവാൻ തീരുമാനിച്ചു.


പ്രസിഡന്റ് രാജു തരണിയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സി കെ നവാസ്,ട്രെഷറർ അനിൽ പീടികപ്പറമ്പിൽ,വൈസ് പ്രെസിഡന്റ്മാരായ നാസർ സൈര,ഷെരീഫ് സർഗ്ഗം,ജോസ് കളരിക്കൽ,കെ പി ശിവദാസ്,സെക്രെട്ടറിമാരായ ഷിയാസ് എംപീസ് ലിജോൺസ് ഹിന്ദുസ്ഥാൻ എന്നിവർ പങ്കെടുത്തു.