എസ്.ടി.യു സംസ്ഥാന സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു

New Update
465dfd0c-c900-406a-bce1-ca9e94b50b96

മലപ്പുറം: ' പോരാട്ടം,മുന്നേറ്റം,അതിജീവനം ' എന്ന പ്രമേയവുമായി 2026 ജനുവരി 31,ഫെബ്രുവരി 1,2 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന എസ്.ടി.യു സംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ പാണക്കാട് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെകുഞ്ഞാലികുട്ടി മുഖ്യാതിഥിയായി. എസ്.ടി.യു സംസ്ഥാന പ്രസിഡൻ്റ് അഡ്വ എം. റഹ്മത്തുള്ള അദ്ധ്യക്ഷത വഹിച്ചു.

Advertisment

402cab1f-ef94-4e8a-925f-bc9b0c39a388

ജനറൽ സെക്രട്ടറി കെ.പി മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു. ദേശീയ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, സംസ്ഥാന സെക്രട്ടറിമാരായ ഉമ്മർ ഒട്ടുമ്മൽ,ആതവനാട് മുഹമ്മദ് കുട്ടി,സി.പി കുഞ്ഞമ്മദ്,ദേശീയ ഭാരവാഹികളായ സി. എച്ച് ജമീല ടീച്ചർ, സി.മുഹമ്മദ് റാഫി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി. എ.കെ തങ്ങൾ,വല്ലാഞ്ചിറ അബ്ദുൽ മജീദ്,പി. എ ഷാഹുൽ ഹമീദ്,എ.ടി അബ്ദു,കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് എൻ.കെ.സി ബഷീർ, മലപ്പുറം ജില്ലാ ഭാരവാഹികളായ എം.സൈതലവി,ജുനൈദ് പരവക്കൽ,നൗഷാദ് താനൂർ,മൻസൂർ എന്ന കുഞ്ഞിപ്പു,ഹംസ പാപ്പിനിപ്പാറ, അലി മൊറയൂർ,ബിന്ദു പി,ഷൈനി എം.പി,സിറാജ് ചോക്കാട് എന്നിവർ സംബന്ധിച്ചു.

Advertisment