New Update
/sathyam/media/media_files/2025/09/11/death-kurichithanam-2025-09-11-17-18-36.jpg)
കുറവിലങ്ങാട് : നിയന്ത്രണം വിട്ട് റോഡരികിലെമതിലിലിടിച്ച ബൈക്കിൽ നിന്നും തെറിച്ചു വീണ വിദ്യാർത്ഥി മരണമടഞ്ഞു. കുറിച്ചിത്താനം വെങ്ങിണിക്കാട്ട് ജ്യോതിയുടെ മകൻ ആദിത്യ ജ്യോതിയാണ് മരണമടഞ്ഞത് 17 വയസ്സായിരുന്നു. ഉഴവൂർ കുര്യനാട് റോഡിൽ പൂവത്തുങ്കലിനു സമീപം ബുധനാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു അപകടം.
Advertisment
റോഡരികിലെ ഗയിറ്റിലും മതിലിലുമിടിച്ച പൾസർ ബൈക്കിൽ നിന്നും ബൈക്ക് യാത്രികൻ സമീപത്തെ പുരയിടത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു നാട്ടുകാർ ചേർന്ന് മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല കുറവിലങ്ങാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.