വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

New Update
1d2bf708-4298-4f47-8ac2-4c9bc772964c

ബാംഗ്ളൂര്‍ /കൊട്ടൂര്‍വയല്‍ : ബാംഗ്ളൂര്‍ സ്വര്‍ഗ്ഗ റാണി ക്നാനായ കാത്തലിക്ക് ഫൊറോന ദേവാലയ അംഗമായ കെ.ആര്‍ പുരം വെള്ളാപ്പള്ളികുഴിയില്‍ ജിം - ഡാനി ദമ്പതികളുടെ പുത്രന്‍ ജെറിന്‍ ജിം(21) നിര്യാതനായി. പാലാ, വലവൂര്‍ ഐ.ഐ.ടിയില്‍ രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായിരുന്ന ജെറിന്‍ വാഹനഅപകടത്തിലാണ് മരണമടഞ്ഞത്.

Advertisment

ഉഴവൂർ- മരങ്ങാട്ടുപിള്ളി റോഡിൽ ചെത്തി മറ്റം ഭാഗത്ത് വ്യാഴാഴ്ച ആണ് അപകടം സംഭവിച്ചത്,ജെറിൻ്റെസംസ്കാരകര്‍മങ്ങള്‍ നാളെ (14/09/2025 ഞായറാഴ്ച്ച) 2.30 ന് കൊട്ടൂര്‍വയലിലുള്ള ഭവനത്തില്‍ ആരംഭിക്കും , തുടര്‍ന്ന് സംസ്കാരം കൊട്ടൂര്‍വയല്‍ സെന്‍റ് ജോസഫ് ക്നാനായ കാത്തലിക്ക് ചര്‍ച്ചില്‍ സെമിത്തേരിയീൽ നടത്തപ്പെടും.

Advertisment