കാഞ്ഞിരപ്പള്ളിയില്‍ വിദ്യാര്‍ഥിനി സ്വകാര്യ ബസില്‍ നിന്നു വീണസംഭവം, ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പോലീസ്. വിദ്യാര്‍ഥിനിയില്‍ നിന്നു പോലീസ് മൊഴി രേഖപ്പെടുത്തി. ബസ് ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്.

New Update
ASADESA

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വിദ്യാര്‍ഥിനിക്കു സ്വകാര്യ ബസില്‍ നിന്ന് വീണു പരുക്കേറ്റ സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് കാഞ്ഞിരപ്പള്ളി പോലീസ്.  ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന വാഴയില്‍ ബസിന്റെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെയാണു കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ഥിനിയില്‍ നിന്നു മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് കേസെടുത്തത്.

Advertisment


അപകടത്തിനിടയാക്കിയ ബസ് സംഭവ ദിവസം രാത്രിയില്‍ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ബസ് ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു. നോട്ടീസ് നല്‍കിയ ശേഷം നടപടിയെടുക്കും.

സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെ മുന്‍ പോട്ടെടുത്ത ബസില്‍ നിന്നും വിദ്യാര്‍ത്ഥിനി റോഡിലേയ്ക്ക് തെറിച്ച് വീഴുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണു സംവത്തിന്റെ ഭീകരത വെളിയില്‍ വന്നത്. അപകടത്തെ തുടര്‍ന്ന് ബസ് നിര്‍ത്താതെ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്ത് വച്ചാണു വിദ്യാര്‍ഥികള്‍ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തതും ഒരു വിദ്യാര്‍ഥിനി തെറിച്ചു റോഡില്‍ വീണതും. അത്ഭുതകരമായി കുട്ടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിനു ശേഷം ബസ് നിര്‍ത്തുവാനോ കുട്ടിക്കു പരുക്കുണ്ടോ എന്ന് അന്വേഷിക്കാനോ പോലും ബസ് ജീവനക്കാര്‍ തയ്യാറായില്ല.

Advertisment