വനിത ശിശു വികസന വകുപ്പിനു പ്രവർത്തിക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

New Update
prathibha sangamam

കോട്ടയം: വനിത ശിശു വികസന വകുപ്പിനു കീഴിൽ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു.  

Advertisment

ശനിയാഴ്ച രാവിലെ  മാങ്ങാനം  ക്രൈസ്തവാശ്രമ ഗുരുകുൽ ഹാളിൽ നടന്ന   'പ്രതിഭാസംഗമം 2025' ൽ വെച്ച്  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. വിജയങ്ങളുണ്ടാകുമ്പോൾ വിനയം കൈവിടരുതെന്നും നിശ്ചയദാർഢ്യമുള്ള ലക്ഷ്യബോധത്തോടെ മുന്നോട്ടു പോകണമെന്നും എം.എൽ.എ. പറഞ്ഞു.

PRATHIBAHSANAGAMAM


സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി അധ്യക്ഷൻ ഡോ. അരുൺ കുര്യൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ശിശു സംരക്ഷണ ഓഫീസർ സി. ജെ. ബീന, സമിതി അംഗങ്ങളായ പി.എൻ. ശ്രീദേവി, കെ. എം. സോഫി, ജോമോൻ മാത്യു, ജില്ല വനിതാ ശിശു വികസന ഓഫീസർ റ്റിജു റേയ്ച്ചൽ തോമസ്,  കേരള ബാലഗ്രാം ജനറൽ സെക്രട്ടറി ബീന സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Advertisment