വിജയ തുടര്‍ച്ച.. തുടര്‍ച്ചയായ നാലാം വര്‍ഷവും സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ലയായി പാലാ. കോട്ടയം ജില്ലയ്ക്ക് ഇക്കുറി 99.81 ശതമാനം വിജയം. ജില്ലയിലെ 186 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി

New Update
examination hall

കോട്ടയം: തുടര്‍ച്ചയായ നാലാം വര്‍ഷവും സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ലയായി പാലാ. ഇത്തവണ മാവേലിക്കരക്കൊപ്പമാണു പാലാ ഒന്നാം സ്ഥാനം പങ്കിട്ടത്.

Advertisment

ഇക്കുറിയും പാലായ്ക്ക് 100 ശതമാനമാണു വിജയം. കഴിഞ്ഞതവണ സംസ്ഥാനത്തു നൂറുമേനി നേടിയ ഏക വിദ്യാഭ്യാസ ജില്ലയായിരുന്നു പാലാ. 1525 ആണ്‍കുട്ടികളും 1529 പെണ്‍കുട്ടികളും അടക്കം 3054 വിദ്യാര്‍ഥികളാണ് പാലാ വിദ്യാഭ്യാസ ജില്ലയില്‍ നിന്നു പരീക്ഷയെഴുതിയത്.


2019ല്‍ 99.60 ശതമാനവും 2020ല്‍ 99.83 ശതമാനവും 2021ല്‍ 99.97 ശതമാനവും 2022ല്‍ പാലാ 99.94% 2023ല്‍ 100% 2024ല്‍ 100%വിജയശതമാനം ഉയര്‍ത്താന്‍ പാലാ വിദ്യാഭ്യാസ ജില്ലക്കായി. കോട്ടയം ജില്ലയിൽ ഇക്കുറി 99.81 ശതമാനമാണ് വിജയം. ജില്ലയിലെ 186 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി.