/sathyam/media/media_files/2026/01/31/lovers-death-2026-01-31-14-55-35.jpg)
കോട്ടയം: നഗരത്തിലെ ശാസ്ത്രി റോഡില്‍ ഹോട്ടലിലിനുള്ളില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, ഇരുവരും ആത്മഹത്യ ചെയ്തത് ഒരു ഫാനില്‍.. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ആസിയയും നന്ദകുമാറും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഇരുവരുടെയും പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെയാണു ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ നിന്നും ലഭിക്കുന്ന വിവരം. തുടര്‍ന്നു രണ്ടു പേരും ഒരു ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.
ഇന്നലെ രാത്രിയിലാണു നിഷാ കോണ്ടിനെറ്റല്‍ ഹോട്ടലിനുള്ളിലെ മുറിയില്‍ പുതുപ്പള്ളി സ്വദേശിയായ യുവാവിനെയും മര്യാത്തുരുത്ത് സ്വദേശിയായ പെണ്‍കുട്ടിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം മര്യാത്തുരുത്ത് കൈതാരം വീട്ടില്‍ ആസിയ തസ്നിം (19), പുതുപ്പള്ളി പനന്താനത്ത് വീട്ടില്‍ പി.സി നന്ദകുമാര്‍ (23) എന്നിവരെയാണു മരിച്ച നിലയില്‍ ഹോട്ടലിനുള്ളില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് ഇരുവരും കോട്ടയം ശാസ്ത്രി റോഡിലെ ഹോട്ടലില്‍ മുറിയെടുത്തത്. തുടര്‍ന്ന് ഇന്നലെ വൈകിട്ടായിട്ടും രണ്ടു പേരെയും മുറിയില്‍ നിന്നും പുറത്തു കാണാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് മുറി തുറന്നതോടെയാണ് ഇരുവരെയും ഒരു ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. നേരത്തെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ ഗാന്ധിനഗര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us