സുകു മരുതത്തൂരിന്റെ പുസ്തകം പ്രകാശനം ചെയ്തു

New Update
056f3a75-dcb5-4d09-b486-2956e971480a

തിരുവനന്തപുരം: സുകു മരുതത്തൂരിന്റെ ഏറ്റവും പുതിയ പുസ്തകം 'ഒരു സിംഹിയുടെ ഗർജ്ജനം' പ്രകാശനം ചെയ്തു. അക്കമ്മ ചെറിയാൻ്റെ ജീവചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ നാലാം പതിപ്പിൻ്റെ ഭാഗമായി തിരുവനന്തപുരത്തെയും നിയമസഭാസമുച്ചയത്തിൽ വെച്ചാണ് പ്രകാശനം നടന്നത്.
പ്രശസ്ത നാടകകൃത്ത് ആർ. എസ്. മധു പുസ്തകപ്രകാശനം നിർവ്വഹിച്ചു.

Advertisment

ചലച്ചിത്രഗാനനിരൂപകൻ ടി.പി. ശാസ്തമംഗലം പുസ്തകം ഏറ്റുവാങ്ങി. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല വൈസ് ചാൻസലർ പൊഫ്ര. (ഡോ.) സി. ആർ. പ്രസാദ്, കേരള സർവ്വകലാശാല എമിറ്റസ് പൊഫസർ ഡോ. എ. എം. ഉണ്ണിക്കൃഷ്ണൻ, കേരളസർവ്വകലാശാല കേരളപഠനവിഭാഗം അദ്ധ്യക്ഷയും മലയാളം ലെക്സിക്കണിൻ്റെ എഡിറ്ററുമായ പ്രൊഫ. (ഡോ.) സുജ എസ്.,  എഴുത്തുകാരായ ഡോ. റിജോയ് എം. രാജൻ, ഡോ. മുഹമ്മദ് കാസിം ഇ., പ്രസാധക പ്രതിനിധി മനോജ് മനോഹരൻ, എഴുത്തുകാരി മൃദുല സി. നാരായണൻ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ബാർട്ടർ പബ്ലിഷിംഗാണ് പ്രസാധകർ.

ഡോ. സുജ എസ്. എഡിറ്റ് ചെയ്ത 'വിവരസാങ്കേതികവിദ്യ: വിജ്ഞാനവും പ്രയോഗവും', ഡോ. മുഹമ്മദ് കാസിം ഇ. രചിച്ച 'അതിജീവനസമരവിചാരങ്ങൾ',   രൺജിത് നടവയൽ രചിച്ച 'നെറ്റിയിൽ പച്ച കുത്തിയ നഗരം' എന്നീ പുസ്തകങ്ങളും ഇതേ വേദിയിൽ പ്രകാശിപ്പിച്ചു.

Advertisment