New Update
/sathyam/media/media_files/2025/11/21/boys-surakshith-marg-2025-11-21-15-06-33.jpeg)
കാരന്തുർ: മർകസ് ഹയർസെക്കണ്ടറി സ്കൂളിൽ ട്രാഫിക് ബോധവൽക്കരണ ക്ലബ്ബ് 'സുരക്ഷിത് മാർഗിന്' തുടക്കമായി. സ്കൂളിലെ എഴുനൂറിലധികം വരുന്ന പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളിൽ ട്രാഫിക് ബോധവൽക്കരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ്ബ് രൂപീകരിച്ചത്. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ കോഴിക്കോട് സെൽ പോലീസ് സൂപ്രണ്ട് അബ്ദുൽ റസാക്ക് കെ പി ക്ലബ് ഉദ്ഘാടനം ചെയ്തു. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും നിയമങ്ങളെ പിടിഎ പ്രസിഡന്റ് ഷമീം കെ കെ അധ്യക്ഷത വഹിച്ചു.
Advertisment
കോഴിക്കോട് മുൻ ആർ ടി ഒയും സുരക്ഷിത് മാർഗിന്റെ ജില്ലാ ചീഫുമായ സുഭാഷ് ബാബു ടി കെ, മർകസ് ഡയറക്ടർ സിപി ഉബൈദുല്ല സഖാഫി, കോഴിക്കോട് പോപ്പുലർ ബ്രാഞ്ച് അസിസ്റ്റൻറ് എച്ച് ആർ മാനേജർ ചഞ്ചൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഷാജു വി ട്രാഫിക് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
മർകസ് എജുക്കേഷൻ അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ്, വൈസ് പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ പി, ഗ്രാമ പഞ്ചായത്ത് മെമ്പർ ചന്ദ്രൻ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ അബ്ദുൽ കലാം, സ്കൂൾ പ്രിൻസിപ്പൽ മൂസക്കോയ മാവിലി സ്വാഗതവും സ്കൂൾ സുരക്ഷിതമാർക്ക് കോഡിനേറ്റർ അനീസ് മുഹമ്മദ് ജി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us