ഇലയ്ക്കാട് കാക്കിനിക്കാട് ക്ഷേത്രത്തിൽ മോഷണശ്രമം പ്രതി പിടിയിൽ

New Update
NIA arrests suspect in 2024 Manipur paramilitary post attack that killed 1 policeman

കുറവിലങ്ങാട്: ഇലയ്ക്കാട് കാക്കിനിക്കാട് ക്ഷേത്രത്തിൽ മോഷണശ്രമം പരാജയപ്പെട്ടപ്പോൾ പ്രകോപനമുണ്ടാക്കി ലഹളക്ക് ശ്രമം നടത്തിയ പ്രതി മരങ്ങാട്ടു പിള്ളി പൊലീസിന്റെ പിടിയിൽ.നടത്തിയ പ്രതി മരങ്ങാട്ടു പിള്ളി പൊലീസിന്റെ പിടിയിൽ.

Advertisment

ഇലയ്ക്കാട് വരിക്കാൻതടത്തിൽ വീട്ടിൽ ജോഷി (41)  ആണ് മരങ്ങാട്ടുപിള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വെളുപ്പിന് 12 45 മണിയോടെ  ക്ഷേത്രത്തിന്റെറെ ചുറ്റുമതിൽ ചാടിക്കടന്ന് പ്രതി ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി നാലമ്പലത്തിൽ കടന്ന് മോഷണം നടത്താൻ ശ്രമിച്ചു. എന്നാൽ പ്രതിക്ക് ക്ഷേത്രത്തിൻ്റെ മുതലുകൾ സൂക്ഷിച്ചിരിക്കുന്നിടത്തേക്ക് എത്തിച്ചേരുവാനൊ, മോഷണം നടത്തുവാനോ സാധിച്ചിരുന്നില്ലമോഷണശ്രമം പരാജയപ്പെട്ട പ്രതി അതിന്റെ നിരാശയിൽ നാലമ്പലത്തിന്റെ ഭാഗത്തുനിന്നും ശ്രീകോവിലിന്റെ ഭാഗത്തേക്ക് ഒരു കൊന്ത എടുത്ത് വലിച്ചെറിയുകയും, പിന്നീട് ഉച്ചയോടു കൂടി ഇതേ സ്ഥലത്ത് എത്തി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ കൊന്ത എറിയുകയും ചെയ്തു.

തന്റെ മോഷണശ്രമം പരാജയപ്പെട്ട വിരോധത്തിൽ സ്ഥലത്ത് പ്രകോപനം ഉണ്ടാക്കി മതവികാരം വ്രണപ്പെടുത്തി എന്ന പേരിൽ ലഹള സൃഷ്‌ടിക്കുക എന്ന ഉദ്ദേശമായിരുന്നു പ്രതിക്ക്. ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ മരങ്ങാട്ട്പള്ളി പോലീസ്  പ്രതിയായ ജോഷിയെ അറസ്റ്റ് ചെയ്‌ത് കാഞ്ഞിരപ്പള്ളി ജെ എഫ് എം സി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisment