/sathyam/media/media_files/2025/04/13/NruXHSf90P6ePq1e19Zw.jpg)
കുറവിലങ്ങാട്: ലഹരിക്കെതിരെ നാടിനെ ഉണർത്തി ജനകീയ കൂട്ടായ്മ. ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മപരിപാടികളാണ് ലക്ഷ്യമിടുന്നത്. ഗാന്ധിജി വിചാരവേദിയുംസ്വരുമ പാലിയേറ്റീവ് കെയറും ചേർന്നാണ് നാട്ടിൽ വിവിധ പരിപാടികൾ നടപ്പിലാക്കുന്നത്.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും ജനപ്രതിനിധികളുടേയും വിവിധ സർക്കാർ വകുപ്പുകളുടേയും പിന്തുണ ഉറപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു. ഗാന്ധിജി വിചാരവേദി പ്രസിഡന്റ് ഡോ. ജോസ് മാത്യു അധ്യക്ഷത വഹിച്ചു.
മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, സ്വരുമ പാലിയേറ്റീവ് കെയർ പ്രസിഡന്റ് ഷിബി തോമസ് വെള്ളായിപറമ്പിൽ, ഗാന്ധിജി വിചാരവേദി സെക്രട്ടറി ഡോ. എൻ അശോക് , ബെന്നി കോച്ചേരി എന്നിവർ പ്രസംഗിച്ചു.
കുറവിലങ്ങാട് ഗാന്ധിജി വിചാരവേദിയുടേയും സ്വരുമ പാലിയേറ്റീവ് കെയറിന്റേയും നേതൃത്വത്തിൽ ലഹരിക്കെതിരെ നടത്തുന്ന പദ്ധതികളുടെ ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിക്കുന്നു. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ഡോ. ജോസ് മാത്യു, ഷിബി വെള്ളായിപറമ്പിൽ തുടങ്ങിയവർ സമീപം