പള്ളിയാംതടം മുഹിയുദ്ധീൻ ജുമാ മസ്ജിദിലെ 20 വർഷതെ മഹൽ സേവനത്തിന് പള്ളി ചീഫ് ഇമാം സൈദ് മുഹമ്മദ് ബാഖവിക്ക് മഹൽ കമ്മിറ്റി ആദരവ് നൽകി

New Update
800aee0e-9006-4a1a-9107-5c68dcc3f937

കാഞ്ഞിരമറ്റം: പള്ളിയാംതടം മുഹിയുദ്ധീൻ ജുമാ മസ്ജിദിൽ നബിദിനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ വച്ച് 20 വർഷതെ മഹൽ സേവനത്തിന് പള്ളി ചീഫ് ഇമാം സൈദ് മുഹമ്മദ് ബാഖവി ക്ക് മഹൽ കമ്മിറ്റി വിശിഷ്ട സേവനത്തിന് സ്നേഹോപഹാരം നൽകി ആദരിച്ചു.

Advertisment

ജോലിയിൽ നിന്നും വിരമിച്ച ജമാൽ മൗലവിക്കും ആദരവ് നൽകി.. നാടിൻറെ നന്മയ്ക്ക് കൂട്ടായ പ്രവർത്തനം കാലഘട്ടത്തിൻറെ ആവശ്യമാണെന്നും മതസ്ഥാപനങ്ങൾക്ക് അതിനായി പ്രത്യേക കടമ നിർവഹിക്കാൻ ഉണ്ടെന്നും മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു പൊതുസമ്മേളനത്തിന് പ്രസിഡണ്ട് കെ എ നാസർ അധ്യക്ഷത വഹിച്ചു സെക്രട്ടറി ഷിജാസ് സ്വാഗതം പറഞ്ഞു.

റഫീഖ്, ഖാലിദ്, ഇസ്മായിൽ മൗലവി, റഫീക്ക് മൗലവി, യാസർ ബാഖവി, മറ്റ് മഹൽ ഭാരവാഹികൾ ആശംസ അറിയിച്ചു  സംസാരിച്ചു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച മദ്രസ വിദ്യാർത്ഥികൾക്ക് ട്രോഫികൾ നൽകി.

Advertisment