സിംഫണി ഓഫ് ഹാർമണി സൂഫി സംഗീത നിശ ബ്രോഷർ പ്രകാശനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
simfany of harmoney

കോഴിക്കോട്: ഫിബ്രവരി 17 ന് തിങ്കൾ കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിൽ ദേശീയ മാനവിക വേദിയും കോഴിക്കോട് കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ചാർ യാർ ഗ്രൂപ്പിന്റെ സിംഫണി ഓഫ് ഹാർമണി സൂഫി സംഗീത നിശയുടെ ബ്രോഷർ കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പിൽ നിന്നും ദേശീയ മനുഷ്യവകാശ- സാമൂഹ്യ പ്രവർത്തകയും മേരേഘർ ആകെ തോ ദേഖോ മൂവ്മെന്റ് നേതാവും സഫ്ദർ ഹാഷ്മിയുടെ സഹോദരിയുമായ ശബ്നം ഹാഷ്മിക്ക് നൽകി പ്രകാശനം ചെയ്തു.

Advertisment

   കസ്റ്റംസ് റോഡിലെ കലയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ ഡോ. കദീജ മുംതസ്, ഹസ്സൻ തിക്കോടി, സി.ടി.സക്കീർ ഹുസൈൻ, സന്നാഫ് പാലക്കണ്ടി,  ആർ. ജയന്ത് കുമാർ, ഡോ  ടി. പി.മെഹറൂഫ് രാജ്, വിൽസൺ സാമുവൽ,  അഡ്വ. കെ.പി . അശോക് കുമാർ, അസ്ബാറ അൻവർ, തുടങ്ങിയവരും ലോഗോ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു. നഗരത്തിലെ കലാകാരന്മാരും സാംസ്‌കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു

Advertisment