എസ് വൈ എസ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

author-image
ഇ.എം റഷീദ്
New Update
ifthar meet sagar

കായംകുളം : എസ് വൈ എസ് സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാധ്യമ പ്രവർത്തകർക്കായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ബ്രൂഫിയ കോൺഫറൻസ് ഹാളിൽ നടന്ന ഇഫ്താർ മീറ്റ് മുതിർന്ന മാധ്യമ പ്രവർത്തകൻ വാഹിദ് കൂട്ടേത്ത് ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സോൺ പ്രസിഡന്റ് ഇമാമുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു.

Advertisment

മാധ്യമ പ്രവർത്തകരായ ബിജു പി വിജയൻ, ഹരികുമാർ, രാജേഷ്, സുരേഷ് ബാബു, ഷമീം തോപ്പിൽ, രജിത്, പ്രദീപ്‌ കണ്ണമംഗലം, നൗഷാദ് മാങ്കാംകുഴി, ബദർ കേരള, അജിത്കുമാർ, താജുദ്ദീൻ ഇല്ലിക്കുളം, അനസ് അമാൻ, ബി എം ഇർഷാദ് പങ്കെടുത്തു. സാമൂഹിക, സാംസ്‌കാരിക, സാന്ത്വന മേഖലകളിൽ എസ് വൈ എസ് നിർവഹിക്കുന്ന നിസ്വാർത്ഥസേവനം മാതൃകാപരമാണെന്ന് പ്രസംകർ അഭിപ്രായപ്പെട്ടു.

അനസ് ഇല്ലിക്കുളം ആമുഖപ്രസംഗം നടത്തി. സക്കീർ ഹുസൈൻ സ്വാഗതവും അനസ് അജ്‌വ നന്ദിയും പറഞ്ഞു.

Advertisment