/sathyam/media/media_files/aECBJjbyBSviVMR3sOtT.jpg)
കോട്ടയം: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഏകപക്ഷീയമായ നിലപാട് എടുത്തു, കോട്ടയം നഗരസഭ തെരഞ്ഞെടുപ്പില്‍ ചിങ്ങവനം പ്രദേശത്തെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. നഗരസഭയിലെ പാലമ്മൂട് വാര്‍ഡിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് രാജി വച്ചു. ചിങ്ങവനം മണ്ഡലം വൈസ് പ്രസിഡന്റ് ബെന്നി മാത്യുവാണു രാജി വച്ചത്. രാജികത്ത് ചിങ്ങവനം മണ്ഡലം പ്രസിഡന്റിനു കൈമാറി.
നഗരസഭ തിരഞ്ഞെടുപ്പില്‍ പാലമ്മൂട് വാര്‍ഡില്‍ യു.ഡി.എഫിനു വേണ്ടി കോണ്‍ഗ്രസിലെ കെ.കെ പ്രസാദാണ് സ്ഥാനാര്‍ഥി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് പള്ളിക്കുന്നേലാണ്. മത്സരം ശക്തമായി പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് രാജി വച്ചത്.
നഗരസഭ 30 ാം വാര്‍ഡില്‍ സ്ഥാനാര്‍ഥികളായി നാലു പേരുടെ പേരുകളാണു കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ടു വച്ചതെന്നു ബെന്നി പറയുന്നു. എന്നാല്‍, ഈ പേരുകള്‍ നിര്‍ദേശിച്ചെങ്കിലും വാര്‍ഡ് കമ്മിറ്റിയോ മണ്ഡലം കമ്മിറ്റിയോ ഏകപക്ഷീയമായ രീതിയില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തുകയായിരുന്നുവെന്നാണ് പരാതി. ഈ നടപടിയില്‍ പ്രതിഷേധിച്ചാണു താന്‍ രാജി വച്ചതെന്നാണ് എബി പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us