ടാലന്റ് പബ്ലിക് സ്കൂൾ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം

New Update
IMG_20250825_101828

വടക്കാങ്ങര: ടാലന്റ് പബ്ലിക് സ്കൂളിന്റെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കലോൽസവത്തിന് തുടക്കം. പ്രശസ്ത ആകാശവാണി ഡ്രാമ ആർട്ടിസ്റ്റും കലാകാരനുമായ മനോജ് കുമാർ പെരിന്തൽമണ്ണ വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂളിന്റെ ആർട്സ് ഫെസ്റ്റ് (ഫെലീഷ്യ 2K25) ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 25, 26, 27 തിയ്യതികളിൽ സ്കൂളിൽ നടക്കുന്ന ആർട്സ് ഫെസ്റ്റ്  അഞ്ച് സ്റ്റേജുകളിലായി മോണ്ടിസോറി തലം മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ വൈവിധ്യമാർന്ന സർഗാത്മക കഴിവുകൾ മാറ്റുരയ്ക്കും. 
Advertisment
ഉദ്ഘാടന സെഷനിൽ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി  സ്വാഗതം പറഞ്ഞു. സ്കൂൾ കമ്മിറ്റി സെക്രട്ടറി  യാസിർ കരുവാട്ടിൽ, പി.ടി.എ പ്രസിഡന്റ് ജൗഹറലി തങ്കയത്തിൽ, സ്കൂൾ കൾച്ചറൽ മിനിസ്റ്റർ  നിഹാ നെസൽ എന്നിവർ ആശംസകൾ അർപ്പിച്ചു. സി.സി.എ കൺവീനർ രജീഷ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.
Advertisment