"ആ രക്തത്തിൽ ഞങ്ങൾക്ക് പങ്കുണ്ടാവില്ല'' ഉറക്കെപ്പറഞ്ഞ് ടാലന്റ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ

New Update
IMG_5473
വടക്കാങ്ങര: "നിരപരാധികളായ ഫലസ്തീൻ കുഞ്ഞുങ്ങളെ നിഷ്ഠൂരമായി കൊന്നൊടുക്കുന്ന ഇസ്രായേലിന്റെ ഉൽപ്പന്നങ്ങൾ ഇനി ഞങ്ങൾ ഉപയോഗിക്കില്ല, കുഞ്ഞു പൈതങ്ങളെയും നിരാലംബരായ മനുഷ്യരെയും കൊന്നൊടുക്കുന്ന ക്രൂരതയ്ക്ക് ആയുധവും ആൾബലവും നൽകാൻ ഞങ്ങളില്ല" എന്നുറക്കെ പ്രഖ്യാപിച്ച് ഇസ്രായേൽ ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് ഫോട്ടോകൾ വലിച്ചു കീറി കുട്ടയിലെറിഞ്ഞ് വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ. 
Advertisment
  
സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച 'സോളിഡാരിറ്റി വിത്ത് ഗസ' പരിപാടിയിലാണ് ഈ പ്രതിജ്ഞ ഓരോ കുട്ടിയും ഏറ്റു ചൊല്ലിയത്. പ്ലക്കാർഡുകൾ ഉയർത്തിയും കഫിയ്യ ധരിച്ചും അവർ ഫലസ്തീനോടുള്ള തങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പരിപാടിയിൽ അധ്യാപികയും ആക്ടിവിസ്റ്റുമായ ഫലസ്തീൻ പ്രക്ഷോഭ സമരങ്ങളിലെ മുൻനിര പ്രവർത്തകയുമായ സഫ്ന എം മുഖ്യപ്രഭാഷണം നടത്തി. ഫലസ്തീൻ ഒരു വിഭാഗത്തിന്റെയോ ഒരു രാജ്യത്തിന്റെ മാത്രമോ പ്രശ്നമല്ല മറിച്ച് നീതിയും നന്മയും ആഗ്രഹിക്കുന്ന മുഴുവൻ മനുഷ്യസമൂഹത്തിന്റെയും പ്രശ്നമാണെന്ന് അവർ പറഞ്ഞു. 
 
സ്കൂൾ മലർവാടി യൂണിറ്റിന് കീഴിൽ സംഘടിപ്പിച്ച സംഗമത്തിൽ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി അദ്ധ്യക്ഷത വഹിച്ചു.
സി.സി.എ കൺവീനർ രജീഷ്, ചീഫ് അക്കാഡമിക് കോഡിനേറ്റർ സൗമ്യ, തഹ്സീൻ, സ്വാലിഹ്, സൗദ തുടങ്ങിയവർ നേതൃത്വം നൽകി. 
മലർവാടി സ്റ്റുഡന്റ് കോർഡിനേറ്റർ ഫിസ ഫാത്തിമ പി.കെ സ്വാഗതവും മലർവാടി ക്യാപ്റ്റൻ നഹാൻ അബ്ദുറസാഖ് നന്ദിയും പറഞ്ഞു.
Advertisment