കോട്ടയം: പെരുവന്താനം മതംബയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ടാപ്പിങ് തൊഴിലാളിയുടെ കുടുംബം മൃതദേഹം ഏറ്റുവാങ്ങാതെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രതിഷേധിക്കുന്നു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമന്റെ മൃതദേഹമാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങാതെ പ്രതിഷേധിക്കുന്നത്.
ടാപ്പിങ് തൊഴിലിനായി ആണു പുരുഷോത്തമനും മകനും രാവിലെ മതംബയിലെ റബര്‍ തോട്ടത്തില്‍ എത്തുന്നത്, രണ്ടുപേരും ഒരു തോട്ടത്തില്‍ ആണു ടാപ്പിങ് ചെയ്യുന്നത്, തുടര്‍ന്നു റബര്‍ തോട്ടത്തില്‍എത്തിയ കാട്ടാന ആദ്യം കാട്ടാന പാഞ്ഞെടുത്തതു മകന്റെ നേരെ, മകന്റെ നിലവിളി കേട്ട് ഓടി എത്തിയ അച്ഛനെ കാട്ടാന ആക്രമിക്കുകയിരുന്നു. തുമ്പികൈയ്‌കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം ആന ചവിട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പുരുഷോത്തനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തുകയായിരുന്നു. വനം മന്ത്രി എ.കെ ശശീന്ദ്രന്‍ കോട്ടയത്തുണ്ടായിരുന്നപ്പോഴാണ് അപകടം നടക്കുന്നത്. എന്നാല്‍, മന്ത്രി ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ എത്തിയിരുന്നില്ല. പാര്‍ട്ടി സംഘടിപ്പിച്ച അവാര്‍ഡ് ദാനത്തിനായിരുന്നു മന്ത്രി ഇന്നു കോട്ടയത്ത് എത്തിയത്. സംഭവം വളരെ വേദനാജനകമാണെന്നു മന്ത്രി പ്രതികരിച്ചു.
കുടുംബത്തിനു കാലതാമസമില്ലാതെ സാഹയധനം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, മേഖലയിലെ വന്യമൃഗ ശല്യത്തിനു ശാശ്വത പരിഹാരം ഉള്‍പ്പടെ ആവശ്യപ്പെട്ടാണു കുടുംബം പ്രതിഷേധിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊട്ടാരക്കര ദിണ്ടുക്കല്‍ ദേശീയപാത ഉപരോധിച്ചു. പിന്നീട് പോലീസ് എത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാറ്റുകയായിരുന്നു.