New Update
/sathyam/media/media_files/2025/08/30/onam-koratty-2-2025-08-30-19-00-47.jpeg)
തൃശ്ശൂര്‍: ടെക്കിഓണം2കെ25 എന്ന ഓണ പരിപാടിയുമായി ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ക്യാമ്പസിലെ ഓണാഘോഷങ്ങള്‍ ഗംഭീരമായി കൊണ്ടാടി. ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബ്ബിന്‍റെ നേതൃത്വത്തിലാണ് ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചത്.
ഓണാഘോഷത്തിന്‍റെ ഭാഗമായി മാവേലിയുടെ സാന്നിദ്ധ്യത്തില്‍ വിവിധ കലാകായിക മത്സരങ്ങള്‍ നടത്തി. പ്രശസ്ത ശിങ്കാരിമേളം ബാന്‍ഡ് ആയ പൊന്നന്‍ മിന്നും ഷോ എന്ന ഫ്യൂഷന്‍ വാദ്യഘോഷം ആവേശം പകര്‍ന്നു.
ഇന്‍ഫോപാര്‍ക്ക് അസി. മാനേജര്‍ അനില്‍ എം, ഇന്‍ഫോപാര്‍ക്ക് ടെക്കീസ് ക്ലബ് ജനറല്‍ കണ്‍വീനര്‍ ജോസാന്‍േറാ തോമസ്, ജോമി ജോണ്‍സണ്‍, സൂരജ് കെ ആര്‍ എ, ശ്രീരാജ്, ഷാനവാസ് എന്നിവര്‍ ഓണാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഗ്രേപ്സ് ഐ ഡി എം ആര്‍ പരിപാടിയുടെ മുഖ്യ പ്രായോജകരായിരുന്നു. ഗീവാന്‍ ഇന്‍ഫോടെക്, ഗലാക്ടിക്കോ എക്സ്പ്രസ്സൊല്യൂഷന്‍സ് തുടങ്ങിയവര്‍ സഹ പ്രായോജികരും ആയിരുന്നു.