ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ജനുവരി 17 മുതല്‍; രജിസ്ട്രേഷന്‍ ആരംഭിച്ചു

New Update
kazhakkoottam technopark
തിരുവനന്തപുരം:രാജ്യത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റായ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് (ടിപിഎല്‍) 2026-ന്‍റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ 'പ്രതിധ്വനി' സംഘടിപ്പിക്കുന്ന ടിപിഎല്‍ 2026 ജനുവരി 17-നാണ് ആരംഭിക്കുന്നത്.
Advertisment
 
ആറ് മാസം നീണ്ടുനില്‍ക്കുന്നതാണ് ഈ ട്വന്‍റി-20 ടൂര്‍ണമെന്‍റ്. ഇരുന്നൂറിലധികം ടീമുകള്‍ പങ്കെടുക്കുന്ന 375 ലധികം മാച്ചുകള്‍ ഉള്ള 6 മാസം നീണ്ടു നില്‍ക്കുന്ന ലോകത്തിലെ ഐടി മേഖലയില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റാണിത്.

കഴിഞ്ഞ വര്‍ഷം പുരുഷ വിഭാഗത്തില്‍ "ക്യുബര്‍സ്റ്റ് (QBurst) ഉം വനിതാ വിഭാഗത്തില്‍ ഇന്‍ഫോസിസും ആയിരുന്നു ചാമ്പ്യന്‍മാര്‍. ഇത്തവണയും ഇരുനൂറിലധികം ടീമുകള്‍ ഇതില്‍ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫേവറിറ്റ് ഹോംസുമായി സഹകരിച്ചാണ്  ടിപിഎല്‍ 2026 സംഘടിപ്പിക്കുന്നത്.

2001-ല്‍ ആരംഭിച്ച ടിപിഎല്‍, ഇന്ത്യയിലെ ആദ്യ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കിലെ കമ്പനികളില്‍ നിന്നുള്ള മികച്ച പങ്കാളിത്തം കൊണ്ട്  രാജ്യത്തെ ഐടി മേഖലയിലെ  ഏറ്റവും വലിയ കായിക മത്സരമായി മാറിക്കഴിഞ്ഞു.         
                                                                           
ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ക്ക് https://tinyurl.com/2vykbkyw എന്ന ലിങ്ക് വഴി ജനുവരി 10 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ടൂര്‍ണമെന്‍റ് ജനറല്‍ കണ്‍വീനര്‍ സജിത് ദേവിനെ (ഫോണ്‍: 9847713003) ബന്ധപ്പെടാം.

Advertisment