/sathyam/media/media_files/2025/09/15/vinod-b-nair-2025-09-15-19-41-57.jpg)
വേങ്ങശ്ശേരി : വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി നടത്തിയ ബോധവൽക്കരണ ക്ലാസ് ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് , വിനോദ്.ബി.നായർ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡൻ്റ് കെ.ഷിജി അദ്ധ്യക്ഷത വഹിച്ചു. കുടുംബത്തിൻ്റെ കെട്ടുറപ്പ് സംരക്ഷിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ രക്ഷിതാക്കളുടെ പങ്ക്, സൈബർ സുരക്ഷ തുടങ്ങിയവയെക്കുറിച്ച് രക്ഷിതാക്കൾക്കായി നടത്തിയ ബോധവൽക്കരണ ക്ലാസിന് വിനോദ്.ബി.നായർ നേതൃത്വം നൽകി.
പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ,ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർ ഡി. കിരൺ, കെ.അജിത് തമ്പാൻ, എസ്.അഖില, വി.വിദ്യ,പി.ഹർഷ,കെ.ജിഷ്ണ എന്നിവർ സംസാരിച്ചു.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ആനിമേഷൻ വീഡിയോകൾ, റോബോട്ടിക്സ് എന്നിവ അവതരിപ്പിച്ചു.