/sathyam/media/media_files/2024/12/09/ur2Cqmpvkh9oJSStkH2k.jpg)
ചെറുതോണി:സി.ആർ.ഐ.എഫ് സേതുബന്ധൻ പദ്ധതിയിൽ പെരിയാറിന് കുറുകെ തടിയംപാട് നിർമ്മിക്കുന്ന പാലത്തിൻറെ ടെൻഡർ ക്ഷണിച്ചുകൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കീഴിൽ ദേശീയപാത വിഭാഗം
ടെൻഡർ വിജ്ഞാപനം ചെയ്തതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.32 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.18 ശതമാനം ജി.എസ്.റ്റി തുക കുറച്ച് 25,36,32,229 കോടി രൂപയാണ് ടെൻഡർ തുക. മെയ്യ് 16-നാണ് ടെൻഡർ തുറക്കുന്നത്. 12.9 മീറ്റർ വീതിയിൽ ആകെ 223.8 മീറ്റർ നീളത്തിലും പാലം നിർമ്മാണം ആരംഭിക്കുന്നത്.
പാലവും പുതിയ ബൈപ്പാസും നിലവിൽ വരുന്നത് ജില്ലാ ആസ്ഥാന വികസനത്തിന് ഗതിവേഗം കൂട്ടും.പെരിയാർ ജലനിബിഡമാകുമ്പോഴും അതിൻറെ പൂർണ്ണ ഭംഗി ആസ്വദിക്കുവാൻ കഴിയുന്നതും ഭാവിയിൽ മറ്റൊരു ടൂറിസം സ്പോട്ടായി മാറുന്നതിനും കഴിയും വിധമാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വെള്ളപ്പൊക്കവും ഒപ്പം ഡാം തുറന്നുവിടേണ്ടി വന്നാൽ അതുംകൂടി താങ്ങാൻ കഴിയും വിധം ആധൂനിക രീതിയിലാണ് പാലം നിർമ്മിക്കുന്നതെന്നും എം.പി പറഞ്ഞു.
കേന്ദ്രഗവൺമെൻറ് പദ്ധതിയെന്ന നിലയിൽ സാമ്പത്തിക തടസ്സങ്ങളില്ലാത്തതിനാൽ നിശ്ചിത സമയത്തുതന്നെ നിർമ്മാണം പൂർത്തികരിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എം.പി അറിയിച്ചു.