പൈതൃകം സമുദായത്തിന് അഭിമാനം:  തട്ടാൻ സർവീസ് സൊസൈറ്റി  വാർഷിക പൊതുയോഗവും കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി

New Update
20251214_103922
പാലക്കാട്‌:തട്ടാൻ സർവീസ് സൊസൈറ്റി കോങ്ങാട് യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കോങ്ങാട് വിശ്വകർമ നഗർ-വ്യാപാര ഭവനിൽ നടത്തി.
Advertisment
യൂണിറ്റ് പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ  ആവശ്യമായ ചർച്ചകൾ നടത്തി. ശതാബ്ദങ്ങളായി പിന്തുടർന്നുപോരുന്ന പൈതൃകത്തെയും സമുദായ മൈത്രിയെയും മുൻനിർത്തി സമുദായത്തിന്റെ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് ടി എസ് എസ്.പൈതൃകമായ തൊഴിൽ ചെയ്ത് ജീവിക്കുന്ന, വിശേഷിച്ചും
സമുദായത്തിലെ മുതിർന്ന പൗരന്മാർക്ക് ആവശ്യമായ ക്ഷേമ പദ്ധതികൾ സർക്കാർ നടപ്പിലാക്കണമെന്ന് സംഘടനയുടെ ഭാരവാഹികൾ സർക്കാറിനോട് അഭ്യർത്ഥിച്ചു.
  ടി എസ് എസ് യൂണിറ്റ് പ്രസിഡന്റ്‌ രാമക്യഷ്ണൻ പതാക ഉയർത്തി.
ജില്ലാ പ്രസിഡന്റ്‌  എ.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം നടത്തി. യൂണിറ്റ് സെക്രട്ടറി പി.എസ്.സോമൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പാർവതി ഹരിദാസ്, അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഷിജിനി മണിക്കശ്ശേരി, ഹരിദാസൻ, മോഹൻദാസ് കോട്ടപ്പുറം,ദാമോദരൻ മാസ്റ്റർ,ഷാജു ഓമല്ലൂർ,ഹരിദാസ് മണിക്കശ്ശേരി തുടങ്ങിയവർ കുടുംബ സംഗമത്തിൽ സംസാരിച്ചു. സംഘടനയ്ക്ക് അടുത്ത മൂന്നു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.വാർഷിക യോഗത്തിൽ പങ്കെടുത്ത
അംഗങ്ങൾക്കായി നടത്തിയ കൂപ്പൺ  നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ വിതരണം ചെയ്തു.
വിസ്മയ,വിനയ പ്രാർത്ഥനാ ഗീതം ആലപിച്ചു.
ടി എസ് എസ് 'മാംഗല്യം' പദ്ധതി വിജയിപ്പിക്കുന്നതിന് വിവിധ യൂണിറ്റ് പ്രതിനിധികൾ സംസാരിച്ചു.
Advertisment