ഇരുപത്തിയേഴാമത് റോളർ സ്കേറ്റിം​ഗ് ചാമ്പ്യൻഷിപ്പിന് തൊടുപുഴയിൽ തുടക്കമായി

New Update
sketing champion

തൊ‌ടുപുഴ: ഇരുപത്തിയേഴാമത് റോളർ സ്കേറ്റിം​ഗ് ചാമ്പ്യൻഷിപ്പിന് തൊടുപുഴയിൽ തുടക്കമായി. റ്റി.എം യു.പി സ്കൂളിലെ റോളർ സ്കേറ്റിം​ഗ് റിങ്ങിലാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ ദീപക് നിർവ്വഹിച്ചു.

Advertisment

കഴിഞ്ഞ 12 വർഷമായി ഇടുക്കി ജില്ലാ റോളർ സ്കേറ്റിം​ഗ് അസോസ്സിയേഷനെ നയിക്കുന്ന അഡ്വക്കേറ്റ് ജോയി തോമസിനെ ചടങ്ങിൽ മൊമൻ്റോ നൽകി ആദരിച്ചു. സ്പോർട്സ് കൗൺസിൽ നോമിനി കെ ശശിധരൻ, സ്പോർട്സ് കൗൺസിൽ മെമ്പർ റഫീക്ക് പള്ളത്തുപറമ്പിൽ, ഇടുക്കി ജില്ലാ റോളർ സ്കേറ്റിം​ഗ് അസോസ്സിയേഷൻ സെക്രട്ടറി സാബു എം.ആർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ജില്ലാ മത്സരങ്ങളിൽ വിജയിക്കുന്ന മത്സരാർത്ഥികൾക്ക് നവംബറിൽ പെരുമ്പാവൂരിൽ നടക്കുന്ന സംസ്ഥാന മത്സരത്തിലേക്ക് സെലക്ഷൻ ലഭിക്കും. റോഡ് മത്സരങ്ങൾ ഞായറാഴ്ച്ച രാവിലെ മാരിയിൽകലുങ്ക് കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിൽ സംഘടിപ്പിക്കും.

Advertisment