ടാസ് കോ ഫ്രണ്ട്സ്ന്റെ എട്ടാമത്കുടുംബ സംഗമം മലമ്പുഴയിൽ നടന്നു

author-image
ജോസ് ചാലക്കൽ
New Update
tasco frnds

മലമ്പുഴ: സൗദി അറേബ്യയിലെ ടാസ് കോ കമ്പനിയിൽ ജോലി ചെയ്തിരുന്നവരുടെ കൂട്ടായ്മയായ ടാസ് കോ ഫ്രണ്ട്സ്ന്റെ എട്ടാമത്കുടുംബ സംഗമം മലമ്പുഴ കവിതഓഡിറ്റോറി ത്തിൽ ഭാസ്കരൻ പയ്യന്നൂർ ഉദ്ഘാടനം ചെയതു. മുഹമ്മദ് കുട്ടി തൃത്താല അദ്ധ്യക്ഷനായി. 

Advertisment

മംഗളാനന്ദൻ പുളിയാർ കോണം സ്വാഗതവും അയൂബ് കണ്ണൂർ നന്ദിയും പറഞ്ഞു. അംഗങ്ങൾ അവരുടെ പ്രവാസ ജീവിതവും മടങ്ങിവന്ന് നാട്ടിലെ ജീവിത അനുഭവങ്ങളും പങ്കു വെച്ചു. വിവിധ കലാപരിപാടികളും ഉണ്ടായി. ഓരോ വർഷവും ഓരോ ജില്ലകളിലാണ് കുടുംബ സംഗമം നടത്തുക. 

ചികിത്സാ സഹായം, പഠന സഹായം, തുടങ്ങിയ ജീവകാരുണ്യ പ്രവർത്തങ്ങൾ ചെയ്തു വരുന്നതായി സംഘാടകർ പറഞ്ഞു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള എല്ലാ ജില്ലകളിലും തമിഴ് നാട്ടിൽ നിന്ന് രണ്ടു പേരും ഈ കൂട്ടായ്മയിലുണ്ട്. നൂറ് അംഗങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്.

Advertisment