മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതനിൽ പ്രവേശനോത്സവത്തോടെ അധ്യയന വർഷത്തിന് തുടക്കം

New Update
the freshes day elebration
കങ്ങഴ: മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആൻഡ് ജൂനിയർ കോളജ് നവാഗത വിദ്യാർത്ഥികൾക്ക് വർണാഭമായ വരവേൽപ് നൽകി പ്രവേശനോത്സവം സംഘടിപ്പിച്ചു. അറിവിന്റെയും സൗഹൃദത്തിന്റെയും ഉണർത്തുപാട്ടുമായി ആഘോഷപൂർവ്വമാണ് അധ്യയനവർഷത്തിന് തുടക്കം കുറിച്ചത്.
Advertisment
മധ്യവേനലവധിക്ക് ശേഷം വീണ്ടും ഉണർന്ന അക്ഷരമുറ്റത്ത് പ്രവേശനോത്സവം പി. റ്റി. എ. പ്രസിഡന്റ്‌ സംഗീത ജോസ് ഉത്ഘാടനം ചെയ്തു. കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിന് അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഉത്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെകുറിച്ച് കുട്ടികളെ ബോധവത്കരിക്കണമെന്നും സംഗീത ജോസ് ഓർമ്മിപ്പിച്ചു.
 ലോക്കൽ മാനേജർ റവ. സിസ്റ്റർ അഖില ജോസഫ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റവ. സിസ്റ്റർ ആൻസി മാത്യു, വൈസ് പ്രിൻസിപ്പൽ വർഗീസ് ദേവസി, അധ്യാപക പ്രതിനിധി രാധിക രാജു തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങുകൾക്ക് മിഴിവേകി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രവേശനോത്സവത്തെ തുടർന്ന് കുരുന്നുകളെ സമ്മാനങ്ങളും മധുരവും നൽകി ക്ലാസ്സ്മുറികളിലേക്ക് ആനയിച്ചു.