കാലവർഷക്കെടുതിയിൽ കോട്ടയം ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഉണ്ടായത് 4.27 കോടി രൂപയുടെ നഷ്ടം

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
monsoon damage ktm

കോട്ടയം: കാലവർഷക്കെടുതിയിൽ ജില്ലയിൽ കാർഷിക മേഖലയ്ക്ക് ഉണ്ടായത് 4,27,91,931 രൂപയുടെ നഷ്ടം. ജില്ലയിലെ 126 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. കാലവർഷം ആരംഭിച്ച മേയ്23 മുതൽ 29 വരെയുള്ള ഒരാഴ്ചയിലെ നഷ്ടമാണിത്.

Advertisment

കൂടുതൽ നാശം സംഭവിച്ചത് വാഴക്കൃഷിക്കാണ്. ജില്ലയിൽ മൊത്തം 30 ഹെക്ടറിലെ വാഴകൃഷിയാണ് നശിച്ചത്. 2.19 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈക്കം മേഖലയിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്. ജില്ലയിൽ മൊത്തം 62 ഹെക്ടറിലെ നെൽകൃഷിയും,18 ഹെക്ടറിലെ റബ്ബർ കൃഷിയും,11 ഹെക്ടറിലെ ജാതി കൃഷിയും നശിച്ചു. 

നെൽകൃഷിയിൽ 93 ലക്ഷം രൂപയും , റബ്ബർ കൃഷിയിൽ 77.94 ലക്ഷം രൂപയും , ജാതി കൃഷിയിൽ 23.55 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കുന്നു. മലയോര മേഖലയിൽ ഉൾപ്പെടെ കുരുമുളക്,കപ്പക്കൃഷികൾക്കും നാശം സംഭവിച്ചിട്ടുണ്ട്. വിളകൾക്കുണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുപ്പു തുടരുയാണെന്നു കൃഷിവകുപ്പ് അറിയിച്ചു.

Advertisment