ആലപ്പുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ബാഡ്മിൻ്റെൺ ടൂണർമെൻ്റ്മത്സരം നടത്തി. ജില്ലയിലെ ആറ് ബ്രാഞ്ച് കളിൽ നിന്നുള്ള ഡോക്ടറന്മാർ പങ്കെടുത്തു. ഡോ. ഗോകുൽ, ഡോ. സ്റ്റീവ് എന്നിവർ ചാമ്പ്യന്മാരായി.
വിജയികൾക്ക് ഐ എംഎ ജില്ലാ ചെയർമാൻ ഡോ. ഉമ്മൻ വർഗീസ് സമ്മാനദാനം നടത്തി. ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. എ.പി മുഹമ്മദ്, ഡോ. എൻ. അരുൺ, ഡോ. അനിൽ വിൻസെൻ്റ്, ഐ.എംഎ സ്പോർട്സ് വിഭാഗം കൺവീനർ ഡോ. അരുൺ ജി. നായർ, ഡോ. കെ.പി. ദീപ, ഡോ. ജിനു തോമസ് ജോൺ, ഡോ. സജി കുമാർ എന്നിവർ പ്രസംഗിച്ചു.