​കണ്ണൂരിൽ നടന്ന സീനിയർ ബാറ്റ്മിന്റൺ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ ആലപ്പുഴ ടീമിന് ഒളിമ്പിക് അസോസിയേഷന്റെയും ജില്ലാ ബാറ്റ്മിന്റൻ അസോസിയേഷന്റെയും നേതൃത്വത്തിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി

author-image
കെ. നാസര്‍
New Update
batmintan

ആലപ്പുഴ : ​കണ്ണൂരിൽ നടന്ന സീനിയർ ബാറ്റ്മിന്റൺ സംസ്ഥാന  ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ ആലപ്പുഴ ടീമിന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഒളിമ്പിക് അസോസിയേഷന്റെയും ജില്ലാ ബാറ്റ്മിന്റൻ അസോസിയേഷന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി.

Advertisment

പുരുഷ വിഭാഗം ടീം അംഗങ്ങളായ റോബിൻസ് റോണി, അക്ഷിത്.എസ്, റോജിൻ ആർ. ജെ,അതുൽ കൃഷ്ണ,ആദിത്യ വിജയ്‌ വനിതാ വിഭാഗം ടീം അംഗങ്ങളായ നക്ഷത്ര സർജു, ഗൗരി ആനന്ദ്, ഗൗരി നന്ദന ബിജു, ശിവാനി ശിവകുമാർ,അനിക വി നായർ  ചീഫ് കോച്ച് വിനോദ് ടീം മാനേജർ വിനോദ് കുമാർ. എസ് എന്നിവരെയാണ് സ്വീകരിച്ചത്.

സ്വീകരണ സമ്മേളനം ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു ഉദ്ഘാടനം ചെയ്തു. ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: ബി. ശിവദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ
ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.റ്റി സോജി, ബാഡ്മിന്റൺ അസോസിയേഷൻ ഭാരവാഹികളായ ഫിലിപ്പ് എബ്രഹാം, ഡേവിസ്തയ്യിൽ,ടി. ജയമോഹൻ,ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു.

Advertisment