New Update
/sathyam/media/media_files/2025/09/19/laalam-thodu-2025-09-19-18-06-50.jpg)
പാലാ: മീനച്ചിലാറിന്റെ കൈവഴിയായ ളാലം തോട്ടില്‍ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച പാലായില്‍ നിന്നും കാണാതായ എരുമേലി മുക്കൂട്ടുതറ ഇടകടത്തി കിഴുകണ്ടയില്‍ ജിത്തുവിന്റേതാണു മൃതദേഹം.
Advertisment
മൃതദേഹം ആറ്റിലെ ഇഞ്ചയില്‍ കുടുങ്ങിയ നിലയില്‍ ആയിരുന്നു. പാലാ ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
പാലായില്‍ ആശുപത്രിയില്‍ കഴിയുന്ന സുഹൃത്തിന്റെ കൂടെ നില്‍ക്കാന്‍ എത്തിയതായിരുന്നു ജിത്തു. കാണാതായ ജിത്തുവിന്റെ ബൈക്ക് കഴിഞ്ഞദിവസം മൃതദേഹം കണ്ടെത്തിയ തോടിന് അരികില്‍ നിന്നും കണ്ടെത്തിയിരുന്നു.