പുഞ്ചവയൽ ആനിക്കുന്ന് ഭാഗത്തുനിന്നും കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയത് കരിശ്ശേരി വനത്തിൽ നിന്ന് . വയോധികനെ കാണാതായത് കഴിഞ്ഞ ഫെബ്രുവരി 11ന്

New Update
ecd1ee28-c72a-49dd-ae48-db1ea6279a9b

മുണ്ടക്കയം :   പുഞ്ചവയൽ ആനിക്കുന്ന് ഭാഗത്തുനിന്നും കാണാതായ വയോധികന്റെ മൃതദേഹം വനത്തിനുള്ളിൽ കണ്ടെത്തി. ആനിക്കുന്ന് കോട്ടക്കുഴിയിൽ ചാക്കോ ബേബി (90) എന്നയാളുടെ മൃതദേഹമാണ് കരിശ്ശേരി വനത്തിനുള്ളിൽ കണ്ടെത്തിയത്.

Advertisment


കഴിഞ്ഞ ഫെബ്രുവരി 11-നാണ് (ബുധനാഴ്ച) ഇദ്ദേഹത്തെ വീട്ടിൽ നിന്നും കാണാതായത്. വീട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പ്രദേശത്തും പരിസര വനമേഖലകളിലും വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു.

 ഇന്ന് രാവിലെ നടത്തിയ തിരച്ചിലിനൊടുവിലാണ് കരിശ്ശേരി ഉൾവനത്തിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Advertisment