പാലാ : ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങുന്നതിനിടെ കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം സ്വദേശിയായ ആൽബിൻ ജോസഫ് (21)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നു വൈകിട്ട് നാലുമണിയോടെയാണ് മൃതദ്ദേഹം കണ്ടെത്തിയത്.
പന്തപ്ലാക്കൽ ബിജി ജോസഫിന്റെ മകനാണ്. ഇടുക്കി അടിമാലി സ്വദേശിയായ അമൽ കെ. ജോമോനെയാണ് ഇനിയും കണ്ടെത്താനുള്ളത്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ വഴി ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു.
ഭരണങ്ങാനം അസ്സിസ്സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ്' എന്ന സ്ഥാപനത്തിൽ ജർമ്മൻ കോഴ്‌സ് പഠിക്കുന്നവരാണ് ഇരുവരും. ആൽബിൻ്റെ മൃതദേഹം പാലാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി