/sathyam/media/media_files/2025/11/17/e372b825-c177-49ac-b294-01863ea90c77-2025-11-17-21-47-42.jpg)
വൈക്കം: ആലപ്പുഴ - കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നേരേകടവ്- മാക്കേക്കടവ് പാലം നിര്‍മാണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ആകെയുള്ള 800 മീറ്ററില്‍ 610 മീറ്റര്‍ നിര്‍മ്മാണം പൂര്‍ണമായും പൂര്‍ത്തിയായി. ആകെയുള്ള പ്രവൃത്തിയുടെ 85 ശതര നിര്‍മാണ പുരോഗതി നിലവില്‍ പൂര്‍ത്തികരിച്ചു. നിര്‍മണത്തിനാവശ്യമായ 80/80 ഗര്‍ഡറുകളും പൂര്‍ത്തിയായി. അവസാനത്തെ ഗര്‍ഡറിന്റെ കോണ്‍ക്രീറ്റിങ് പ്രവൃത്തികള്‍ ഇന്നു പൂര്‍ത്തീകരിച്ചു.
ഗര്‍ഡറുകളെല്ലാം മാക്കേക്കടവില്‍ കരയില്‍ നിര്‍മിച്ച ശേഷമാണു കായലിനു മുകളില്‍ സ്ഥാപിക്കുന്നത്. ആകെയുള്ള 22 സ്പാനുകളില്‍ മാക്കേകടവ് ഭാഗത്തു നിന്നുള്ള 19 സ്പാനുകളിലെ മുഴുവന്‍ ഗര്‍ഡറുകളും സ്ഥാപിച്ചു. ഇതില്‍ 18ാം സ്പാനിന്റെ മേല്‍തട്ട് കോണ്‍ക്രീറ്റിങ്ങിനുള്ള ജോലികള്‍ പുരോഗമിക്കുന്നതിനോപ്പം നേരേകടവ് ഭാഗത്തേ 150 മീറ്റര്‍ അപ്രോച്ച് റോഡ് നിര്‍മിക്കുന്നതിനുള്ള സംരക്ഷണ ഭിത്തി കെട്ടുന്നതിനുമുള്ള പ്രാഥമിക നടപടികളും തുടങ്ങിയിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2025/11/17/sdhgdg-2025-11-17-21-49-13.jpg)
ഗര്‍ഡറുകള്‍ പൂര്‍ണമായി നിര്‍മിച്ച്, സ്ഥാപിച്ച ശേഷമേ മാക്കേക്കടവില്‍ അപ്രോച്ച് റോഡ് നിര്‍മാണനടപടികള്‍ തുടങ്ങുകയുള്ളു.പാലത്തിന്റെ കൈവരികള്‍ നിര്‍മിക്കുന്ന ജോലികള്‍ മാക്കേക്കടവിലെ യാഡിലും പുരോഗമിക്കുകയാണ്. 2026 ആദ്യ മാസങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തിലാണു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. അടിക്കടിയുള്ള മഴ, നിര്‍മാണത്തെ ബാധിക്കുന്നുണ്ട്. മുന്‍കൂട്ടി നിശ്ചയിക്കുന്ന കോണ്‍ക്രീറ്റുകളും നീണ്ടുപോകുന്നുണ്ട്.
11.23 മീറ്റര്‍ വിതിയിലാണു നേരേ കടവ് - മാക്കേകടവ് പാലം നിര്‍മിക്കുന്നത്. 98.09 കോടി രൂപ ചെലവില്‍ സംസ്ഥാന പൊതുമരാമത്ത് പാലം വിഭാഗമാണു നിര്‍മാണം നടത്തുന്നത്. വര്‍ഷങ്ങള്‍ നീണ്ട കേസുകളും തര്‍ക്കങ്ങളുമായി നിലച്ച നിര്‍മാണം 2024 മാര്‍ച്ച് മാസമാണു പുനരാരംഭിച്ചിത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us